Tunisha Sharma: നടി തുനിഷ ശർമ്മയെ മരിച്ച നിലയിൽ കണ്ടെത്തി
അലി ബാബ അലി ബാബ: ദസ്താൻ-ഇ-കാബൂൾ എന്ന ടിവി ഷോയുടെ ചിത്രീകരണത്തിലായിരുന്നു നടി
ന്യൂഡൽഹി: സിനിമ-സീരിയൽ താരം തുനിഷ ശർമ്മ ശനിയാഴ്ച ടിവി സീരിയലിന്റെ സെറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.അലി ബാബ: ദസ്താൻ-ഇ-കാബൂൾ' എന്ന ചിത്രത്തിലെ ഷെഹ്‌സാദി മറിയം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച തുനിഷ 'ഫിത്തൂർ', 'ബാർ ബാർ ദേഖോ' തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
അലി ബാബ അലി ബാബ: ദസ്താൻ-ഇ-കാബൂൾ എന്ന ടിവി ഷോയുടെ ചിത്രീകരണത്തിലായിരുന്നു നടി. നൈഗാവിലെ മേക്കപ്പ് റൂമിലെ സെറ്റിലാണ് തുനിഷയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.'ചക്രവർത്തിൻ അശോക സാമ്രാട്ട്', 'ഭാരത് ക വീർ പുത്ര-മഹാരണ പ്രതാപ്', 'അലി ബാബ ദസ്താൻ-ഇ-കാബൂൾ' തുടങ്ങിയ ജനപ്രിയ ടിവി സീരിയലുകളിലെ വേഷങ്ങളിലൂടെയാണ് നടി തുനിഷ ശർമ്മ അറിയപ്പെടുന്നത്.
ആത്മഹത്യ ചെയ്യുന്നതിനുമുമ്പ്,ടുനിഷ സെറ്റിൽ നിന്ന് സോഷ്യൽ മീഡിയയിൽ തന്റെ ഫോട്ടോ പങ്കിട്ടിരുന്നു. അതേസമയം താരത്തിൻറെ വിയോഗത്തിൽ ആരാധകരും ഞെട്ടലിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...