Mukesh M Nair Case: മദ്യപാന പ്രോത്സാഹനം സാമൂഹിക മാധ്യമങ്ങളിൽ; മുകേഷ് എം നായർക്കെതിരെ രണ്ട് കേസുകൾ കൂടി
Mukesh M Nair Abkari Case: ആകാശത്തിലെ സ്കൈ റെസ്റ്റോ ബാർ എന്ന വീഡിയോ മുകേഷ് ഫേസ്ബുക്കിലും പങ്ക് വെച്ചിട്ടുണ്ട്. അതേസമയം വീഡിയോക്ക് താഴെ കമൻറുകളും എത്തുന്നുണ്ട്
തിരുവനന്തപുരം : സാമൂഹിക മാധ്യമങ്ങൾ വഴി മദ്യപാനം പ്രോത്സാഹിപ്പിച്ചതിൽ യൂ ട്യൂബ് വ്ളോഗർ മുകേഷ് എം നായർക്കെതിരെ രണ്ട് കേസുകൾ കൂടി. കൊട്ടാരക്കര, തിരുവനന്തപുരം എക്സൈസ് ഇൻസ്പെക്ടർമാരാണ് കേസെടുത്തത്. കൊല്ലത്ത് ഉദ്ഘാടനം ചെയ്ത ബാറിലെ വീഡിയോക്കെതിരെ നേരത്തെ മുകേഷിനെതിരെ കേസെടുത്തിരുന്നു ഇതിന് പിന്നാലെയാണ് മറ്റ് രണ്ട് കേസുകളും.കേസിൽ അബ്കാരി ചട്ടം ലംഘിച്ചതിന് ബാർ ലൈസൻസികളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ബാറിൻറെ പരസ്യത്തിൽ മുകേഷ് എം നായർ അഭിനയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എക്സൈസ് സ്വമേധയാ കേസെടുത്തത്.
ആകാശത്തിലെ സ്കൈ റെസ്റ്റോ ബാർ എന്ന വീഡിയോ മുകേഷ് ഫേസ്ബുക്കിലും പങ്ക് വെച്ചിട്ടുണ്ട്. അതേസമയം വീഡിയോക്ക് താഴെ കമൻറുകളും എത്തുന്നുണ്ട്. ഫാമിലിക്ക് അടക്കം വരാൻ പറ്റിയ ബാർ എന്നും വീഡിയോയിൽ പറയുന്നുണ്ട്. തിരുവനന്തപുരം സ്വദേശിയായ മുകേഷ് എം നായർ ഫുഡ് ട്രാവൽ വ്ളോഗർ കൂടിയാണ്. അതേസമയം കേസിൻറെ വിശദാംശങ്ങൾ എക്സൈസ് സംഘം വ്യക്തമാക്കിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...