കൊച്ചി : എം എ നിഷാദും ഇർഷാദ് അലിയുമാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ടു മെനിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ചിത്രത്തിൻറെ ട്രെയ്‌ലർ തന്നെ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിച്ചിരിക്കുകയാണ്. രണ്ട് പ്രവാസികളുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ചിത്രത്തിൻറെ ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.   കൊച്ചിയിൽ നടന്ന പരിപാടിയിലാണ് ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തുവിട്ടത്.  ദീർഘനാളായി ​ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന വർക്കല സ്വദേശിയായ രാജൻ ഭാസ്കരനാണ് ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തുവിട്ടത്. ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഒരാളുടെ ജീവിതത്തിൽ പെട്ടെന്ന് ഒരു ദിവസം സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിൻറെ പ്രമേയം. ചിത്രം ആഗസ്റ്റ് 5 ന് തീയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിൻറെ ടീസറും പാട്ടുമൊക്കെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് കെ.സതീഷാണ്. ഡി ഗ്രൂപ്പിന്റെ ബാനറിലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് മാനുവല്‍ ക്രൂസ് ഡാര്‍വിനാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING


ഒരു റോഡ് മൂവിയാണ് ടു മെൻ. ചിത്രം പ്രധാനമായും ഗൾഫിലാണ് ചിത്രീകരിച്ചിരിക്കുന്നത്. എം എ നിഷാദ്, ഇർഷാദ് അലി എന്നിവരെ കൂടാതെ രണ്‍ജി പണിക്കര്‍, ബിനു പപ്പു, സോഹന്‍ സീനുലാല്‍, കൈലാഷ്, സുധീര്‍ കരമന, ഡോണി ഡാര്‍വിന്‍, മിഥുന്‍ രമേഷ്,   അര്‍ഫാസ്, സാദിഖ്, ആര്യ, ലെന, അനുമോള്‍ തുടങ്ങിയവരും  ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൻറെ തിരക്കഥയൊരുക്കിയിരിക്കുന്നത് മുഹാദ് വെമ്പായമാണ്. ചിത്രത്തിൻറെ ഛായാഗ്രാഹകൻ സിദ്ധാര്‍ത്ഥ് രാമസ്വാമിയാണ്. ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ ഒരുക്കിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്  ആനന്ദ് മധുസൂദനനാണ്.


ALSO READ: Kothth: കണ്ണൂരിലെ പാർട്ടി പ്രവർത്തകരായി ആസിഫ് അലിയും റോഷൻ മാത്യുവും; കൊത്ത് ഓഗസ്റ്റിൽ തിയേറ്ററുകളിലേക്ക്


ചീഫ് അസോസിയേറ്റ് ക്യാമറാമാൻ: സുരേഷ് ബാബു, സംഗീതം: ആനന്ദ് മധുസൂദനൻ, എഡിറ്റർ: വി സാജൻ, പ്രൊഡക്ഷൻ ഡിസൈനർ: ജോയൽ ജോർജ്ജ്, കോസ്റ്റ്യൂം ഡിസൈനർ: അശോകൻ ആലപ്പുഴ, സൗണ്ട് ഡിസൈനർ: ബെന്നി അയ്നിക്ക്, മേക്കപ്പ്: കിച്ചു ആയിരവള്ളി, കളറിസ്റ്റ്: സെൽവിൻ വർഗീസ്, പിആർഒ: എ എസ് ദിനേശ്, VFX: കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്, പബ്ലിസിറ്റി ഡിസൈനുകൾ: യെല്ലോടൂത്ത്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ടി വി രഞ്ജിത്ത്, അസോസിയേറ്റ് ക്യാമറമാൻ: ഡാനി ഡാർവിൻ, അസിസ്റ്റന്റ് ഡയറക്ടർമാർ: മൊഹമ്മദ്. അക്കീഫ്, റൂബൻ അനു തോമസ്, അർഷാദ് ആർ.കെ, സ്റ്റിൽസ്: സജിൻ ശ്രീ, ശബ്ദമിശ്രണം: ഗിജുമോൻ ടി ബ്രൂസ്, സൗണ്ട് ഡിസൈൻ: രഞ്ജു രാജ്, ഫിനാൻസ് കൺട്രോളർ: അനൂപ് എം, ഡിജിറ്റൽ മീഡിയയും ഓൺലൈൻ മാർക്കറ്റിംഗും : മീഡിയ ഗോഡ്, മാർക്കറ്റിംഗ് ടീം: കണ്ടന്റ് ഫാക്ടറി മീഡിയ എൽഎൽപി 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.