Udal OTT Update : തിയറ്ററിൽ റിലീസായി ഒരു വർഷം പിന്നിട്ടിട്ടും ഒടിടിയിൽ എത്താത്ത ചിത്രങ്ങളുടെ പട്ടികയിൽ ശ്രദ്ധേയമായ സിനിമയാണ് ഉടൽ. 2022ൽ റിലീസായ ചിത്രം എപ്പോൾ ഒടിടിയിൽ എത്തുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേക്ഷകർ. തിയറ്ററിൽ മികച്ച അഭിപ്രായം ലഭിച്ച ചിത്രം പ്രതീക്ഷിച്ച രീതിയിൽ കൂടുതൽ പ്രേക്ഷകരിലേക്കെത്തിയില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ ചർച്ചയായി ചിത്രത്തിന്റെ  ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് നിരവധി പേർ. എന്നാൽ ചിത്രം ഉടൻ ഒടിടിയിൽ എത്തുമെന്ന് സ്ഥിരിക്കാത്ത റിപ്പോർട്ടുകൾക്ക് പുറമെ മറ്റൊരു വിവരം ഇത്രയും നാൾ പുറത്ത് വന്നിട്ടില്ല. ഏത് പ്ലാറ്റ്ഫോമിനാണ് ഉടലിന്റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത് എന്നതിൽ പോലും ആർക്കും അറിയില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ആ കാത്തിരിപ്പുകൾക്ക് ഇനി വിരാമം കുറിക്കാം. ഉടൽ ഉടൻ ഒടിടിയിൽ എത്തുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സൈന പ്ലേയ്ക്ക് ലഭിച്ചതായിട്ടാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ചുള്ള പോസ്റ്ററും പുറത്ത് വന്നിട്ടുണ്ട്. അതേസമയം സൈന പ്ലേയോ സിനിമയുടെ അണിയറപ്രവർത്തകരോ ഇത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് നൽകിട്ടില്ല. ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. 2022 മെയ് 20ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ഉടൽ. രതീഷ് രഘുനന്ദനാണ് ചിത്രത്തിന്റെ സംവിധായകൻ. നേരത്തെ ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.


ALSO READ : A Pan Indian Story : വിഷ്ണു ഉണ്ണികൃഷ്ണൻ പ്രധാനവേഷത്തിൽ; എ പാൻ ഇന്ത്യൻ സ്റ്റോറി സിനിമയുടെ മോഷൻ പോസ്റ്റർ



ഡോണ്ട് ബ്രീത്ത് എന്ന സിനിമ കണ്ട് കയ്യടിച്ചവരും ഞെട്ടിതരിച്ചവരുമൊക്കെ ഒരുപാട് പേരുണ്ടാവും. വയസ്സായ ഒന്നിനും ആരോഗ്യമില്ലെന്ന് തോന്നിപ്പിക്കുന്ന ആ കഥാപാത്രം ചെയ്യുന്നത് കണ്ട് പേടിച്ച് കയ്യടിച്ചവരും ഉണ്ട്. അത്തരത്തിൽ ഒരു  ശൈലിയിൽ കേരളത്തിലെ ഒരു വീട്ടിൽ സംഭവിക്കുന്നതായി ചിത്രീകരിച്ച് പേടിയും ഭയവും കുറയ്ക്കാതെ സിനിമ തുടങ്ങുന്നതുമുതൽ അവസാനം വരെ എഡ്ജ് ഓഫ് ദി സീറ്റ് ഇരുത്താൻ സംവിധായകൻ രതീഷ് രഘുനന്ദന് ഉടലിലൂടെ സാധിച്ചിരുന്നു.


കേരളത്തിലെ നാട്ടുംപുറങ്ങളിൽ സാധാരണയായി ഒരു വയസ്സായ കഥാപാത്രം താമസിക്കുമ്പോൾ അയാൾക്ക് കൂടിപ്പോയാൽ ഏത് അറ്റം വരെ പോകാൻ കഴിയും എന്നുള്ള ഒരു സാധാരണ ബോധത്തെ പൊളിച്ചെഴുതിക്കൊണ്ടാണ് ഉടൽ ഹൃദയങ്ങളിലേക്ക് കേറിയത്. ഒരുപാട് പോസിറ്റീവുകൾ നിറഞ്ഞ ചിത്രം അത്ര പെട്ടെന്ന് പറഞ്ഞ് അവസാനിപ്പിക്കാൻ കഴിയുന്നതല്ല.


വളരെ ചുരുങ്ങിയ സമയത്ത് വളരെ ചുരുങ്ങിയ സ്പേസിൽ ഒരു രാത്രി സംഭവിക്കുന്ന കഥ ഒട്ടും ബോർ അടിപ്പിക്കാതെ പറയുന്നത് നിസ്സാര കാര്യമല്ല. പ്രേക്ഷകനെ അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് യാതൊരു ഐഡിയയും തരാതെയാണ് കഥയുടെ പോക്ക്. ബിജിഎമ്മും സൗണ്ട് എഫക്റ്സും തീയേറ്ററിൽ തന്ന അനുഭവം ഗംഭീരമായിരുന്നു. ഇടയ്ക്ക് ഇടയ്ക്ക് അനുഭവപ്പെടുന്ന നിശബ്ദത പോലും അത്രയും ആഴത്തിൽ പ്രേക്ഷകനെ പേടിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആർട്ട് ഡയറക്ടർക്കും മേക്കപ്പ് ഡിപാർട്മെന്റിനും കൊടുക്കാം ഒരു വലിയ കയ്യടി.


പ്രധാനമായി 3 കഥാപാത്രങ്ങളാണ് ചിത്രത്തിൽ എത്തുന്നത്. ഇന്ദ്രൻസ് ഏറ്റവും ആഴത്തിൽ ആ കഥാപാത്രത്തിലേക്ക് ഇറങ്ങി ചെല്ലുന്നുണ്ട്. വല്ലാത്ത ഒരു അനുഭവം ഇന്ദ്രൻസ് ഓണ് - സ്‌ക്രീനിൽ പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്. എടുത്ത് പറയേണ്ട പ്രകടനം ദുർഗ കൃഷ്ണന്റേതാണ്. പല പല ട്രാൻസ്ഫോർമേഷനിലൂടെ പോകുന്ന കഥാപാത്രം ഗംഭീരമായി ദുർഗ അവതരിപ്പിച്ചിട്ടുണ്ട്.  ഇങ്ങനെയുള്ള പേർഫെക്ഷൻ പരിശ്രമങ്ങൾ ഏറ്റെടുക്കേണ്ടതാണ്. ഡാർക്ക് ത്രില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഒരു ഗംഭീര ട്രീറ്റ് തന്നെയാണ് ഉടൽ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.