കൊച്ചി : ഇന്ദ്രൻസും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഉടൽ സിനിമയുടെ ടീസർ പുറത്ത് വിട്ടു. ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഒരു ഫാമിലി ഡ്രാമ എന്ന് തോന്നിപ്പിക്കത്തക്കവിധമുള്ള ടീസറാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഇന്ദ്രൻസ് വീണ്ടും നെഗറ്റീവ് റോളിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് ഉടലിന്. മെയ് 20ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ദ്രൻസിന്റെ വേറിട്ട മേക്കോവറും ഗംഭീര പ്രകടനവും ആണ് ഈ ടീസറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് സിനിമ നിർമിക്കുന്നത്. രതീഷ് രഘുനാഥനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. 


ALSO READ : CBI 5 Movie : വിക്രം തിരികെയെത്തുന്നു; സിബിഐ 5 ലെ ജഗതിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു



ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ എന്നിവർക്ക് പുറമെ ദുർഗാ കൃഷ്ണ, ജൂഡ് ആന്റണി ജോസെഫ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. ബി.ടി അനിൽകുമാറിന്റെ വരികൾക്ക് വില്യം ഫ്രാൻസിസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നതും വില്യംസ് തന്നെയാണ്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.