കൊച്ചി : ഷെയിൻ നിഗം കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ഉല്ലാസത്തിന്റെ ടീസർ പുറത്ത് വിട്ടു. ഷെയിൻ നിഗം ജാക്കറ്റ് ഇല്ലാതെ ഹിമാലയത്തിൽ  പോയതും, പ്രണവ് മോഹൻലാലിനെ കണ്ടതുമൊക്കെയാണ് ചിത്രത്തിൻറെ ടീസറിൽ പറയുന്നത്. നവാഗതനായ ജീവൻ ജോജോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പറയുന്നത് ബഡായി ആണെങ്കിലും, ആ ഭാവമൊന്നുമില്ലാതെയാണ് ഷെയിൻ കഥ പറയുന്നത്. ചിത്രം ഒരു നവ്യാനുഭവം തന്നെയായിരിക്കുമെന്ന് ടീസർ സൂചിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING


ALSO READ: Chattambi Movie Teaser : "ഓ ഇടിക്കാനറിയത്തിലെ... അഭിനയിച്ചിട്ട് എന്നാ കാര്യം"; ശ്രീനാഥ് ഭാസിക്ക് പിറന്നാൾ സമ്മാനമായി ചട്ടമ്പിയുടെ ടീസർ


ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സ്വരൂപ് ഫിലിപ്പ്  ആണ്. അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത ഛായാഗ്രാഹകനാണ് സ്വരൂപ് ഫിലിപ്പ്. ചിത്രത്തിൽ സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രധാന്യം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ ഒരുക്കിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്.


ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഷാൻ റഹ്‍മാനാണ്.  ഗാനരംഗങ്ങൾക്ക് നൃത്തചുവടുകൾ ഒരുക്കിയിരിക്കുന്നത് പ്രശസ്‌ത നൃത്ത സംവിധായികയായ ബാബ ഭാസ്കറാണ്. കാല, മാരി, പേട്ട, സിംഗം തുടങ്ങിയ ചിത്രങ്ങൾക്ക് നൃത്തചുവടുകൾ ഒരുക്കിയ ബാബ ഭാസ്കറിന്റെ ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും ഉല്ലാസത്തിനുണ്ട്. ഷെയിൻ നിഗം, പവിത്ര എന്നിവരെ കൂടാതെ അജു വർഗീസ്, ദീപക് പറമ്പോൽ, ബേസിൽ ജോസഫ്, ലിയോണ ലിഷോയ്, അപ്പുക്കുട്ടി, ജോജി, അംബിക, നയന എൽസ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.