Ullasam Movie Video Song : ക്രിസ്മസും പ്രണയവും ഡാൻസും ഒക്കെയായി ഉല്ലാസത്തിലെ പുതിയ ഗാനമെത്തി; ചിത്രം ജൂലൈ 1 ന്
Ullasam Video Song : ഈ രാവും എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.
കൊച്ചി : ഷെയിൻ നിഗം നായകനാകുന്ന ചിത്രം ഉല്ലാസത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. ഈ രാവും എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധ നേടിക്കഴിഞ്ഞു. ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് ബികെ ഹരിനാരായണനാണ്. കൂടാതെ സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്‌മാനും, ഗാനം ആലപിച്ചിരിക്കുന്നത് അക്‌ബർ ഖാനുമാണ്.
ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 1 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൻറെ ട്രെയ്‌ലറും ടീസറും വളരെയധികം ശ്രദ്ധ നേടിയിരുന്നു. പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഉല്ലാസം. വളരെ രസകരമായ ചിത്രമായിരിക്കും ഉല്ലാസം എന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്.
ഷെയ്നിനെ ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്‍തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഈ ചിത്രത്തിൽ കാണാൻ കഴിയുക. പരസ്യ ചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും, കുക്ക് വിത്ത് കോമാളി എന്ന പരിപാടിയിലൂടെയുമെല്ലാം പ്രശസ്തയായ പവിത്ര ലക്ഷ്‍മിയാണ് ചിത്രത്തിലെ നായിക. 'അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പ് ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. തിരക്കഥ പ്രവീൺ ബാലകൃഷ്‍ണനാണ്.
ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൈതമറ്റം ബ്രദേഴ്സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊജക്ട് ഡിസൈനർ ഷാഫി ചെമ്മാടും പ്രൊഡക്ഷൻ കൺട്രോളർ രഞ്‍ജിത്ത് കരുണാകരനുമാണ്. സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രമായിരിക്കും ഉല്ലാസം. ബി കെ ഹരിനാരായണന്‍റെ വരികൾക്ക് ഷാൻ റഹ്‍മാന്‍ ഈണം നൽകുന്നു. പ്രശസ്‍ത നൃത്ത സംവിധായകനായ ബാബ ഭാസ്‍കർ കൊറിയോഗ്രാഫി ചെയ്ത ആദ്യ മലയാളം ചിത്രം എന്ന പ്രത്യേകതയും 'ഉല്ലാസ'ത്തിനുണ്ട്.
അജു വർഗീസ്, ദീപക് പറമ്പോൽ, ബേസിൽ ജോസഫ്, ലിയോണ ലിഷോയ്, അപ്പുക്കുട്ടി, ജോജി, അംബിക, നയന എൽസ എന്നിവരാണ് മറ്റ് താരങ്ങൾ. എഡിറ്റിംഗ് ജോൺകുട്ടി, കലാസംവിധാനം നിമേഷ് താനൂർ, മേക്കപ്പ് റഷീദ് അഹമ്മദ്, സഹസംവിധാനം സനൽ വി ദേവൻ, സ്റ്റിൽസ് രോഹിത് കെ സുരേഷ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...