ജി കെ എൻ പിളള സംവിധാനം ചെയ്യുന്ന അങ്കിളും കുട്ട്യോളും എന്ന ചിത്രം ഈ മാസം 9ന് തിയേറ്ററുകളിലെത്തും. കുട്ടികൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെയുളള ബോധവത്കരണ ചിത്രമാണ് അങ്കിളും കുട്ട്യോളും. രക്ഷിതാക്കളും കുട്ടികളും അധ്യാപകരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന ചിത്രമാണിത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജി കെ എൻ പിളള സംവിധാനം ചെയ്യുന്ന അങ്കിളും കുട്ട്യോളും വെളളിയാഴ്ച പ്രദർശനത്തിനെത്തും. കുട്ടികൾക്കു നേരേയുളള അതിക്രമങ്ങള്‍ക്കെതിരെ രസകരമായ അനുഭവങ്ങളിലൂടെയുളള ബോധവത്കരണമാണ് ചിത്രം. പി വി സിനിമാസിന്റെ ബാനറിൽ എസ് സുർജിത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. പെരുമ്പാവൂർ, കാലടി, ഇടുക്കി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.


ALSO READ: മണിയുടെ സ്മാരകം പ്രഖ്യാപനത്തിലൊതുങ്ങി; ചലച്ചിത്ര മേളകളും അവഗണിക്കുന്നു- സഹോദരൻ ആർഎൽവി രാമകൃഷ്ണൻ


രക്ഷിതാക്കളും കുട്ടികളും അധ്യാപകരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ചിത്രമെന്ന് സംവിധായകൻ പറഞ്ഞു. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്ത അവതരിപ്പിച്ചിരിക്കുന്നത് ദേശീയ അവാര്‍ഡ്‌ ജേതാവായ മാസ്റ്റര്‍ ആദിഷ് പ്രവീൺ ആണ്. 


പി. ജയചന്ദ്രൻ , മധു ബാലകൃഷ്ണൻ, മാസ്റ്റർ റിതുരാജ് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. ജി കെ എൻ പിള്ള, ശിവാനി സായ, നന്ദു പൊതുവാള്‍, രാജീവ്‌ പാല, ഗ്രേഷ്യ, അഭിനവ്‌ കെ. രാജേഷ്‌, സിജിന്‍ സതീഷ്‌, ദേവക്‌ ബിനു, പല്ലവി സജിത്ത്‌, ആന്‍ഡ്രിയ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ