ബോളിവുഡിലെ മുൻനിര നായകന്മാരിൽ ഒരാളാണ് അഭിഷേക് ബച്ചൻ. ഗുരു, ദ്രോണ, ബോൾ ബച്ചൻ, ദോസ്താന, തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരെ ബിഗ് സ്‌ക്രീനിൽ പ്രേക്ഷകരെ രസിപ്പിച്ച അഭിഷേക് ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമിലേക്ക് എത്തുകയാണ്. ദി ബിഗ് ബുൾ, ദസ്വി, ബ്രദർ, ബോബ് ബിശ്വാസ് തുടങ്ങിയവയാണ് പ്രോജക്ടുകൾ. അഭിഷേക് അഭിനയിച്ച ധൂം സീരിസ് ചിത്രങ്ങൾക്ക് ഒരു പ്രത്യേക ആരാധകവൃന്ദമുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്തിടെ, മാഷബിൾ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആരാധകർക്ക് അറിയാത്ത ഒരു കാര്യം വെളിപ്പെടുത്തയിരിക്കുകയാണ്. ധൂമിന് മുമ്പ് തനിക്ക് ബൈക്ക് ഓടിക്കാൻ അറിയില്ലായിരുന്നുവെന്നും ജോൺ എബ്രഹാമാണ് തന്നെ പഠിപ്പിച്ചതെന്നും അഭിഷേക് വെളിപ്പെടുത്തി. തനിക്ക് ബൈക്ക് ഓടിക്കാൻ അറിയില്ലായിരുന്നുവെന്ന് താരം പറഞ്ഞു.ധൂമിന് മുൻപ് ഒരു സിനിമയിൽ ഞാൻ ബൈക്ക് ഓടിച്ചിരുന്നു. എന്നാലത് ടെക്നിക്കുകൾ പ്രയോ​ഗിച്ചു കണ്ടായിരുന്നു. ഒരു ട്രോളിയിൽ കയറ്റിയാണ് അത് എടുത്തുത്. ഞാൻ വണ്ടി ഓടിക്കുന്നത് അച്ഛനും അമ്മയ്ക്കും പേടിയായിരുന്നു. അത് കൊണ്ട് അവരെന്നെ വണ്ടി ഓടിക്കാൻ അനുവദിച്ചില്ല. ഷൂട്ടിങ്ങിനിടെ ജോൺ ആണ് എന്നെ ബൈക്ക് ഓടിക്കാൻ പഠിപ്പിച്ചത്. അവൻ തന്നോടൊപ്പം യാത്ര ചെയ്തുവെന്നും അഭിഷേക് പറഞ്ഞു. അവൻ എന്നെ എല്ലാം പഠിപ്പിച്ചു. ബാന്ദ്രയിലാണ് താമസിക്കുന്നതെങ്കിലും ജുഹുവിലെ വീട്ടിലേക്ക് ജോൺ സവാരി ചെയ്യാറുണ്ടെന്നും അഭിഷേക് കൂട്ടിച്ചേർത്തു. 


Also Read: Beast Movie Review: 'ബീസ്റ്റ്' ഒരു മുഴുനീള നെൽസൺ പടം; കണ്ടിറങ്ങിയവർ നിരാശയിൽ


 


അതേസമയം, അഭിഷേക് അവസാനമായി അഭിനയിച്ചത് ദസ്വി എന്ന ചിത്രത്തിലാണ്. ചിത്രത്തിലെ അഭിനയ മികവിന് മികച്ച അഭിപ്രായമാണ് താരത്തിന് ഇപ്പോൾ ലഭിക്കുന്നത്. ജിയോ സിനിമയിലും നെറ്റ്ഫ്ലിക്സിലുമായാണ് ഏപ്രിൽ 7ന് ദസ്വി റിലീസ് ചെയ്തത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ