രണ്ട് വ്യത്യസ്ത സിനിമകളിലെത്തിയ രണ്ട് കഥാപാത്രങ്ങൾ സിനിമ നിരൂപകർ ഇപ്പോഴും ചുരുളഴിയാത്ത് രഹസ്യമെന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. അയ്യോ.. അത് അവരാണോ? എന്ന ചോദ്യം പലവട്ടം സിനിമ പ്രേമികൾ ചോദിച്ചിട്ടുണ്ട്. അതിൽ ഒന്ന് ആറാ തമ്പുരാനാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മോഹൻലാൽ മഞ്ജുവാര്യർ താരങ്ങളുടെ മികവിൽ രേവതി കലാമന്ദിർ നിർമ്മിച്ച ചിത്രമായിരുന്നു ആറാം തമ്പുരാൻ. 1997-ൽ റിലീസ് ചെയ്ത ചിത്രത്തിലെ ഹരി മുരളീരവം എന്ന ഗാനത്തിലാണ് ഉർവ്വശിയുണ്ടെന്ന് പറയുന്നത്. ചിത്രത്തിൻറെ വിക്കി പീഡിയ പേജിലും ഇത് പറഞ്ഞിട്ടുണ്ട്. 


2004-ൽ പ്രിയദർശൻ സംവിധാനം ചെയ്ത ദിലീപ് നായകനായി എത്തിയ ചിത്രമാണ് വെട്ടം.  ഉദയ് കൃഷ്ണ-സിബി കെ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ തിരക്കഥയായിരുന്നു ചിത്രത്തിൻറേത്. ഭാവന പാണിയായിരുന്നു ചിത്രത്തിലെ നായിക.ചിത്രത്തിലെ കലാഭവൻ മണിക്കൊപ്പമുള്ള ടാക്സി ഡ്രൈവർ വേഷത്തിലാണ് ജയറാം എത്തിയതെന്ന് പറയുന്നത്. എന്നാൽ മുഖം സിനിമയിൽ കാണിക്കുന്നില്ല. ശബ്ദത്തിൽ നിന്നുമാണ് ഇത് ജയറാമാണെന്ന സംശയം ഉടലെടുക്കുന്നത്.


ചിത്രത്തിൻറെ കാസ്റ്റിംഗ് സംബന്ധിച്ച പേരുകളിൽ വിക്കി പീഡിയയിൽ ജയറാമിൻറെ പേരുമുണ്ട്.  അൺക്രെഡിറ്റഡ് അപ്പിയറൻസ് എ്നാണ് ഇതിൽ കുറിച്ചിരിക്കുന്നത്. എന്നാൽ ഇത്രയും ചെറിയ വേഷത്തിൽ രണ്ട് താരങ്ങളും അഭിനയിക്കുമോ എന്ന് പോലും പലരും ചോദിക്കുന്നുണ്ട്. സംഭവം എന്തായാലും ഇപ്പോഴും സിനിമ നിരൂപകർ ച‍ർച്ച ചെയ്യുന്ന പ്രശ്നങ്ങളാണ്.


ബോക്സോഫീസ് നേട്ടം ഇത്രയും


2.5 കോടി ബജറ്റിൽ നി‍‍ർമ്മിച്ച ചിത്രമായിരുന്നു വെട്ടം. ഇത് ബോക്സോഫീസിൽ 4 കോടിയാണ് ചിത്രം ബോക്സോഫീസിൽ നേടിയതെന്ന് കരുതുന്നത്. 7.5 കോടിയാണ് ആറാം തമ്പുരാൻ നേടിയ ബോക്സോഫീസ് കളക്ഷൻ. ചിത്രം വളരെ അധികം ദിവസങ്ങളിൽ തീയ്യേറ്ററുകളിൽ പ്ര‍ദ‍ർ‌ശനം നടത്തിയിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.