ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ​ഗെറ്റ് സെറ്റ് ബേബി. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസ് ആണ്. ആന്റണി പെരുമ്പാവൂർ, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ ഇക്കാര്യം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിനയ് ​ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം സ്കന്ദ സിനിമാസ്, കിംഗ്സ് മെൻ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ, സാം ജോർജ്ജ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഇവരുടെ ആദ്യ നിർമാണ സംരംഭമാണിത്. കോഹിനൂർ എന്ന ചിത്രത്തിന് ശേഷം വിനയ് ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്.



ഒരു ഐവിഎഫ് സ്പെഷ്യലിസ്റ്റായാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ എത്തുന്നത്. ഇയാൾ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ഫൺ ഫാമിലി എന്റർടെയ്നറാകും ​ഗെറ്റ് സെറ്റ് ബേബി. ചിത്രത്തിൽ ചെമ്പൻ വിനോദ്, ശ്യാം മോഹൻ, ജോണി ആൻ്റണി, മീര വാസുദേവ്, ഭഗത് മാനുവൽ, സുരഭി ലക്ഷ്മി, മുത്തുമണി, വർഷ രമേഷ്, ജുവൽ മേരി, അഭിരാം, ഗംഗ മീര തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാമൂഹികപ്രസക്തിയുള്ള ചിത്രമായിരിക്കും ഇത്. നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ച് ഒരുക്കുന്ന ഈ ചിത്രം കുടുംബപ്രേക്ഷകർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് തിങ്ക് മ്യൂസിക് ആണ്.


Also Read: Akhila Bharathi: നടി നിഖില വിമലിന്റെ സഹോദരി അഖില സന്യാസം സ്വീകരിച്ചു; ഇനി അവന്തികാ ഭാരതി


 


വൈ വി രാജേഷ് അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അലക്സ് ജെ പുളിക്കലാണ്. എഡിറ്റർ-മഹേഷ് നാരായണൻ, സംഗീതം- സാം സി എസ്, പ്രൊഡക്ഷൻ കൺട്രോളർ-പ്രണവ് മോഹൻ,പ്രൊഡക്ഷൻ ഡിസൈനർ-സുനിൽ കെ ജോർജ്, വസ്ത്രാലങ്കാരം-സമീറാ സനീഷ്,സ്റ്റിൽസ്-ബിജിത്ത് ധർമ്മടം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - എബി ബെന്നി, രോഹിത് കിഷോർ, പി ആർ ഒ- എ എസ് ദിനേശ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.