ഉണ്ണി മുകുന്ദൻ ചിത്രം മേപ്പടിയാന്റെ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനാകുന്നു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ എൻ രാധകൃഷ്ണന്റെ മകൾ അഭിരാമിയാണ് വധു. എ എൻ രാധാകൃഷ്ണന്റെ ഭവനത്തിൽ വെച്ച് വളര ലളിതമായ ചടങ്ങുകളോടെയാണ് വിവാഹനിശ്ചയം സംഘടിപ്പിച്ചത്. നടൻ ഉണ്ണി മുകന്ദനും വിവാഹ നിശ്ചയത്തിൽ പങ്കെടുത്തു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സെപ്റ്റംബർ മൂന്നിനാണ് വിവാഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

വിഷ്ണു മോഹൻ ആദ്യമായി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് മേപ്പടിയാൻ. ഉണ്ണി മുകുന്ദന്‍റെ  നിർമ്മാണ സംരഭമായ UMF നിർമിക്കുന്ന ആദ്യ ചിത്രവും കൂടിയായിരുന്നു മേപ്പടിയാൻ. സാധാരണക്കാരനായ ജയകൃഷ്ണന്‍ തന്‍റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെ എങ്ങനെ മറികടക്കുന്നു എന്നതാണ് സിനിമയുടെ ഇതിവൃത്തം.


ALSO READ : Oh Meri Laila OTT : പെപ്പെയുടെ ഓ മേരി ലൈല ഒടിടിയിൽ എത്തിയോ? എവിടെ കാണാം?



ചിത്രത്തിൽ അഞ്ജു കുര്യനാണ് നായിക. അജു വർഗീസ്, സൈജു കുറുപ്പ്, ഇന്ദ്രൻസ്, മേജർ രവി, നിഷ സാരംഗ്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കുണ്ടറ ജോണി, ആര്യ, കൃഷ്ണപ്രസാദ്, പോളി വൽസൻ, മനോഹരിയമ്മ, തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 



ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ജെ സി ഡാനിയേൽ പുരസ്കാരം വിഷ്ണുവിന് ലഭിച്ചിരുന്നു. 2021 കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച രണ്ടാമത്തെ നടൻ എന്ന പുരസ്കാരം ചിത്രത്തിലൂടെ ഉണ്ണി മുകന്ദനും കരസ്ഥാമാക്കിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.