Antakshari Movie : `പാട്ടിനൊപ്പം വേട്ടയും` അന്താക്ഷരി സിനിമയുടെ ട്രെയിലർ പുറത്ത്; റിലീസ് നേരിട്ട് ഒടിടിയിലൂടെ
Antakshari OTT Release Date നേരിട്ട് ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഡിജിറ്റൽ സംപ്രേഷണം അവകാശം സോണി ലിവിനാണ്.
കൊച്ചി : സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് അവതരിപ്പിക്കുന്ന സസ്പെൻസ് ത്രില്ലർ ചിത്രം അന്താക്ഷരി സിനിമയുടെ ട്രെയിലർ പുറത്ത് വിട്ടു. നേരിട്ട് ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഡിജിറ്റൽ സംപ്രേഷണം അവകാശം സോണി ലിവിനാണ്.
മുദ്ദുഗൗ എന്ന സിനിമയ്ക്ക് ശേഷം വിപിൻ ദാസ് ഒരുക്കുന്ന ചിത്രമാണ് അന്താക്ഷരി. സുൽത്താൻ ബ്രദേഴ്സ് എന്റടെയ്നമെന്റസിന്റെ ബാനറിൽ അൽ ജസ്സാം അബ്ദുൽ ജബ്ബറാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ALSO READ : Puneeth Rajkumar Movie James: പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം ജെയിംസ് ഒടിടിയിൽ എത്തുന്നു
ചിത്രത്തിൽ സൈജു കുറുപ്പിന് പുറമെ പ്രിയങ്ക നായർ, വിജയ് ബാബു, ബിനു പപ്പു, സുധി കോപ്പ, ശബരീഷ് വർമ്മ, കോട്ടയം രമേശ്, ജെന്നി പള്ളത്ത് എന്നിവരാണ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകനായ വിപൻ ദാസ് തന്നെയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ബബ്ലു അജുവാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അങ്കിത് മേനോനാണ് സംഗീതം നിർവഹച്ചിരിക്കുന്നത്. ജോൺ കുട്ടിയാണ് എഡിറ്റിങ്.
ALSO READ : Thirimali OTT Release : തിരിമാലി മനോരമ മാക്‌സിൽ ഉടനെത്തുന്നു
ദുൽഖറിന്റെ സല്യൂട്ട് എന്ന സിനിമയ്ക്ക് ശേഷം സോണി ലിവിലൂടെ നേരിട്ട് റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് അന്താക്ഷരി. മമ്മൂട്ടിയുടെ പുഴു സിനിമയും സോണി ലിവിലൂടെ നേരിട്ടാണ് റിലീസിന് ഒരുങ്ങുന്നത്. ഇരു ചിത്രങ്ങളുടെ റിലീസ് തിയതി ഒടിടി പ്ലാറ്റ്ഫോം ഔദ്യോഗികമായ പുറത്ത് വിട്ടിട്ടില്ല.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.