നിസാമുദീൻ നാസർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഉത്തോപ്പിൻ്റെ യാത്ര'. സിനിമയുടെ ചിത്രീകരണം അമ്പലപ്പുഴയിൽ തുടങ്ങി. റിയാസ് പത്താൻ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തുന്നത്. മീര പിള്ളയാണ് ചിത്രത്തിൽ നായിക. ഹരിപ്പാട്, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. ട്രാവൽ മൂഡ് ഗണത്തിലുള്ളപെടുന്ന ചിത്രമാണെന്നാണ് സൂചന. ദിലീപ് ഷെറഫ് ആണ് കഥ ഒരുക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എസ്.എം.ടി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ബിജു സോപാനം, കലാഭവൻ നാരായണൻകുട്ടി, ആരോമൽ ബി.എസ്, എൻ.വെങ്കിടാചലം, പ്രദീപ് ടി, ജോസ്വിൻ എബ്രഹാം ജോൺസൺ, ആഷിക്ക് പി.എ, ഷമീർ റഹ്മാൻ, നൗസൽ നൗസ എന്നിവരെ കൂടാതെ ഒരുപിടി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ബിനു ക്രിസ്റ്റഫർ ആണ് സഹനിർമ്മാതാവ്. ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സംവിധായകൻ തന്നെയാണ്.


Also Read: Ariyippu Movie : "അറിയിപ്പിന്റെ സ്ക്രിപ്പ്റ്റ് വായിച്ചപ്പോൾ ചാടി ചാകാനാണ് ആദ്യം തോന്നിയത്"; കുഞ്ചാക്കോ ബോബൻ


 


രാഹുൽ രാജ് ആണ് ​ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിംങ് നിർവഹിച്ചിരിക്കുന്നത് ഉണ്ണികൃഷ്ണൻ. പ്രൊഡക്ഷൻ കൺട്രോളർ: സജീഷ് ഫ്രാൻസിസ്, ബി.ജി.എം: ധനുഷ് ഹരികുമാർ, ഡിഐ: ആൽവിൻ ടോമി, ചീഫ് അസോയിയേറ്റ് ഡയറക്ടർ: പ്രദീപ് ടി, അസോയിയേറ്റ് ഡയറക്ടർ: ശ്രീദേവ് പുത്തേടത്ത്, ദിലീപ് എസ്, ആർട്ട്: ഷേണായി കട്ടപ്പന, മേക്കപ്പ്: ദീപിക മുണ്ടത്ത്, ഫിനാൻസ് മാനേജർ: നൗസൽ നൗസ, എഫക്ട്സ് & മിക്സിങ്: ഷിബിൻ സണ്ണി, മാർക്കറ്റിംങ്: ബി.സി ക്രിയേറ്റീവ്സ്, പി.ആർ.ഒ: ഹരീഷ് എ.വി, ഡിസൈൻ: അതുൽ കോൾഡ്ബ്രൂ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.