Vaashi movie | ടൊവിനോ തോമസ് - കീർത്തി സുരേഷ് ചിത്രം വാശിയുടെ ചിത്രീകരണം പൂർത്തിയായി
കീര്‍ത്തി സുരേഷ് ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് വാശി.
ടൊവിനോ തോമസ് - കീർത്തി സുരേഷ് എന്നിവർ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വാശി. വിഷ്ണു ജി രാഘവ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ടൊവിനോ തോമസാണ് ചിത്രീകരണം പൂർത്തിയായ കാര്യം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുന്നത്. സെറ്റിൽ നിന്നുള്ള ചിത്രങ്ങളും ഒപ്പം പങ്കുവച്ചിട്ടുണ്ട്.
സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെ ചിത്രത്തിന്റെ സംവിധായകനും, അഭിനേതാക്കൾക്കും, അണിയറ പ്രവർത്തകർക്കും എല്ലാം ടൊവിനോ ആശംസകളും നന്ദിയും അറിയിക്കുന്നുണ്ട്. ചിത്രം വളരെ പ്രസക്തമായ ചില കാര്യങ്ങളാണ് പറയുന്നതെന്നും അത് ഉടൻ പ്രേക്ഷകരിലേക്ക് എത്തുമെന്നും താരം പറയുന്നു.
കീര്‍ത്തി സുരേഷ് ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് വാശി. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ ഒരു വേഷം ചെയ്തിരുന്നുവെങ്കിലും അത് മുഴുനീള കഥാപാത്രമായിരുന്നില്ല. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.
മിന്നൽ മുരളിയെന്ന ചിത്രത്തിലൂടെ ആരാധകരുടെ സൂപ്പർഹീരോ ആയി മാറിയിരിക്കുകയാണ് ടൊവിനോ. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന തല്ലുമാല എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് ടൊവിനോ വാശിയിലേക്ക് കടന്നത്.
Also Read: Jai Bhim at Oscars| അഭിമാന നിമിഷം, ജയ്ഭീം ഒസ്കാറിൻറെ യൂ ടൂബ് ചാനലിൽ
ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ് നാരായണൻ ആണ്. വിനായക് ശശികുമാര്‍ എഴുതിയ വരികൾക്ക് കൈലാസ് മേനോൻ ആണ് സംഗീതം നിര്‍വഹിക്കുന്നത്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവർ സഹനിർമാണവും നിര്‍വഹിക്കുന്നു. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. റോബി വർഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.