കൊച്ചി : ടോവിനോ തോമസും കീർത്തി സുരേഷും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം വാശിക്ക് തീയേറ്ററുകളിൽ വളരെ മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രേക്ഷകർക്ക് നന്ദി അറിയിച്ച് കൊണ്ട് അണിയറ പ്രവർത്തകർ ചിത്രത്തിലെ ഒരു ഗാനം കൂടി പുറത്ത് വിട്ടു. 'ഹേയ് കണ്‍മണി എന്ന്  തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. അഭിജിത്ത് അനില്‍കുമാര്‍, ഗ്രീഷ്‍മ എന്നിവരാണ് പാടിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING


ചിത്രം 2022  ജൂൺ 17 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. മലയാളികൾക്ക് സുപരിചിതനായ നടൻ  വിഷ്ണു ജി രാഘവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വാശി. അഡ്വക്കേറ്റുമരായ എബിൻ, മാധവി എന്നിവരുടെ കഥ പറയുന്ന ഒരു കുടുംബ ചിത്രമാണ് വാശി. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി.സിരേഷ് കുമാറാണ് ചിത്രം നിർമിക്കുന്നത്. സഹനിർമ്മാതാക്കളായി മേനക സുരേഷും, രേവതി സുരേഷും ഒപ്പമുണ്ട്. 


ALSO READ: Vaashi Theater Response : വാശിക്ക് തീയേറ്ററുകളിൽ മികച്ച അഭിപ്രായം; പ്രേക്ഷകർക്ക് നന്ദി അറിയിച്ച് ടോവിനോ


ചിത്രത്തിൻറെ സംവിധായകൻ വിഷ്ണു ജി രാഘവ് തന്നെയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകൻ മഹേഷ് നാരയണനാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്.  ചിത്രത്തിൻറെ  ട്രെയ്‌ലർ ജൂൺ 14 ന് പുറത്ത് വിട്ടിരുന്നു. വൻ ജനപ്രീതി നേടാൻ ചിത്രത്തിൻറെ ട്രെയ്‌ലറിന് സാധിച്ചിരുന്നു. പ്രേക്ഷകർ  പ്രതീക്ഷയ്‌ക്കൊപ്പം ഉയരാൻ ചിത്രത്തിന് സാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ  സൂചിപ്പിക്കുന്നത്.


 ഇതൊരു ഫാമിലി ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്. കീര്‍ത്തി സുരേഷ് ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് വാശി. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ ഒരു വേഷം ചെയ്തിരുന്നുവെങ്കിലും അത് മുഴുനീള കഥാപാത്രമായിരുന്നില്ല.  ചിത്രം വളരെ പ്രസക്തമായ ചില കാര്യങ്ങളാണ് പറയുന്നത്.


നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ മുൻനിര ബാനറായ രേവതി കലാമന്ദിര്‍ സിനിമ നിർമ്മാണത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും വാശിക്കുണ്ട്. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. റോബി വർഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.