Vaashi OTT: വാശി നെറ്റ്ഫ്ലിക്സിന് വിറ്റത് 10 കോടിക്ക്? തീയ്യേറ്ററിൽ പ്രേക്ഷക പ്രതികരണം ഇങ്ങനെ
ചിത്രം വിറ്റത് റെക്കോർഡ് തുകയ്ക്കെന്നാണ് ഒടിടി പ്ലേ അടക്കമുള്ള വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നത് (Vaashi Ott Amount)
തീയ്യേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്ന വാശിയുടെ ഒടിടി തുക പുറത്തെന്ന് സൂചന. നിലവിൽ നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിൻറെ ഒടിടി അവകാശം ഉള്ളത്. തീയറ്ററില്‍ മികച്ച വിജയം നേടി പ്രദര്‍ശനം തുടരുന്ന ചിത്രത്തിനെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്.
വിഷ്ണു ജി രാഘവ് സംവിധാനം ചെയ്ത് കീര്‍ത്തി സുരേഷ്, ടൊവിനോ തോമസ് എന്നിവര്‍ വക്കീല്‍ കഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യകതയും ഇതിനുണ്ട്. നിലവിലെ സൂചനകൾ പ്രകാരം 10 കോടി രൂപക്ക് നെറ്റ്ഫ്ലിക്സ് ചിത്രം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിൽ ഔദ്യോഗിക പ്രഖ്യാപനമൊന്നും തന്നെ നെറ്റ്ഫ്ലിക്സോ ചിത്രത്തിൻറെ അണിയറ പ്രവർത്തകരോ നടത്തിയിട്ടില്ല.
ചിത്രം വിറ്റത് റെക്കോർഡ് തുകയ്ക്കെന്നാണ് ഒടിടി പ്ലേ അടക്കമുള്ള വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. തീയ്യേറ്ററിൽ പ്രദർശനം പൂർത്തിയാക്കിയ ശേഷം ചിത്രം താമസിക്കാതെ തന്നെ നെറ്റ്ഫ്ലിക്സിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ. ജൂൺ-17-നാണ് ചിത്രം തീയ്യേറ്ററിൽ എത്തിയത്. ഇനി ജൂലൈയിൽ സിനിമ ഒടിടിയിലും എത്തിയേക്കും.
ഒരു വലിയ ഇടവേളക്ക് ശേഷം കീർത്തി സുരേഷ് മലയാളത്തിലേക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകതയും വാശിക്കുണ്ട്. കീർത്തിയുടെ അച്ഛൻ സുരേഷ്കുമാറിൻറെ രേവതി കലാമന്ദിർ ആണ് ചിത്രത്തിൻറെ നിർമ്മാണം.
ALSO READ: Vikram Review: ഒരു ഫാൻ ബോയ് വേറെ എന്ത് ചെയ്യണം; ഉലകനായകൻ രോമാഞ്ചം; ഇത് ഒരു ലോകേഷ് മഹാസംഭവം
അതേസമയം ചിത്രം ആദ്യ ദിനങ്ങളിൽ കാര്യമായ കളക്ഷൻ നേടയില്ലെന്നും റിപ്പോർട്ടുണ്ട്. റിലീസിന് മൂന്നാമത്തെ ദിവസം 87 ലക്ഷം മാത്രമാണ് ചിത്രം നേടിയ കളക്ഷൻ എന്ന് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. റിലീസ് ദിനത്തിൽ 27 ലക്ഷം മാത്രമായിരുന്നു പടത്തിൻറെ കേരളത്തിലെ കളക്ഷൻ.ടൊവീനോ,കീർത്തി എന്നിവർക്ക് പുറമെ റോണി ഡേവിഡ്, നന്ദു, മായ വിശ്വനാഥ്, മായ മേനോൻ, കോട്ടയം രമേശ്, ബിജു എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...