Vaathi OTT: ധനുഷ് ചിത്രം `വാത്തി` ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു; ചിത്രം നെറ്റ്ഫ്ലിക്സിൽ കാണാം
Vaathi movie ott update: നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഫെബ്രുവരി പതിനേഴിന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ചിത്രം ടോളിവുഡിലും കോളിവുഡിലും വലിയ ഹിറ്റ് ആയിരുന്നു.
ധനുഷ് ചിത്രം 'വാത്തി' ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഫെബ്രുവരി പതിനേഴിന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ചിത്രം ടോളിവുഡിലും കോളിവുഡിലും വലിയ ഹിറ്റ് ആയിരുന്നു. തെലുങ്കിൽ 'സർ' എന്നായിരുന്നു ചിത്രത്തിന്റെ പേര്. 'വാത്തി' 100 കോടി കളക്ഷൻ നേടിയിരുന്നു. ഒടിടിയിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
വെങ്കി അട്ടലൂരിയാണ് 'വാത്തി' സംവിധാനം ചെയ്തത്. സിത്താര എന്റർടൈൻമെന്റ്സിന്റെയും ശ്രീകര സ്റ്റുഡിയോസിന്റെയും ബാനറിൽ നാഗ വാംസിസും സായി സൗജന്യയും ചേർന്നാണ് ചിത്രം നിർമിച്ചത്. മാർച്ച് ആറ് വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയിൽ നിന്ന് മാത്രം 'വാത്തി' 67.47 കോടി രൂപ കളക്ഷൻ നേടി.
ALSO READ: Poovan OTT Release : പൂവൻ ഒടിടിയിൽ എത്തുന്നു; എപ്പോൾ, എവിടെ കാണാം?
37.16 കോടി കളക്ഷൻ തമിഴിലും 30.31 കോടി തെലുങ്കിലുമാണ് നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് പതിനേഴാമത്തെ ദിവസം ചിത്രം ആഗോളതലത്തിൽ 100 കോടി കളക്ഷൻ പിന്നിട്ടിരുന്നു. സംയുക്ത, പി. സായ്കുമാർ, തനിക്കെല്ല ഭരണി, ആടുകളം നരേൻ, ഇളവരസ്, ഹരീഷ് പേരടി, സമുദ്രക്കനി, സുമന്ത് തുടങ്ങി തമിഴിലും തെലുങ്കിലുമുള്ള വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
റിലീസിന് മുന്നേ തന്നെ 'വാത്തി'യിലെ പാട്ടുകളും പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. രാജ്യത്തെ അഴിമതി നിറഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ പോരാടുന്ന ഒരു സാധാരണക്കാരന്റെ കഥയാണ് 'വാത്തി' പറയുന്നത്. ചിത്രത്തിൽ കോളേജ് അധ്യാപകന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്. സംയുക്ത മേനോനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
തെലുങ്കിലെ ധനുഷിന്റെ ആദ്യ ചിത്രമെന്ന പ്രത്യേകതയും 'വാത്തി'ക്ക് ഉണ്ട്. നവീൻ നൂളി ആണ് ചിത്രസംയോജനം. വെങ്കി അറ്റ്‍ലൂരി തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷൻ കൊറിയോഗ്രാഫി നിർവഹിച്ചത് വെങ്കടാണ്. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ അവിനാശ് കൊള്ളയാണ്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സൺ ടിവി നെറ്റ്‌വർക്കാണ് സ്വന്തമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...