Vaathi Teaser: ധനുഷിന്റെ അധ്യാപക വേഷം; ആക്ഷൻ രംഗങ്ങളുമായി വാത്തി ടീസറെത്തി
നിറയെ ആക്ഷൻ രംഗങ്ങളുള്ള ടീസറാണ് പുറത്തിറക്കിയിട്ടുള്ളത്. ടീസർ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ മൂന്ന് ലക്ഷത്തിനടുത്ത് ആളുകൾ കണ്ട് കഴിഞ്ഞു.
ധനുഷ് ചിത്രം വാത്തിയുടെ ടീസർ പുറത്തുവിട്ടു. ചിത്രത്തിൻറെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അധ്യാപകനായി ആണ് ചിത്രത്തിൽ ധനുഷ് എത്തുന്നത്. നിറയെ ആക്ഷൻ രംഗങ്ങളുള്ള ടീസറാണ് പുറത്തിറക്കിയിട്ടുള്ളത്. ടീസർ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ മൂന്ന് ലക്ഷത്തിനടുത്ത് ആളുകൾ കണ്ട് കഴിഞ്ഞു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ (ജൂലൈ 27) പുറത്തിറക്കിയിരുന്നു. വെങ്കി അറ്റ്‍ലൂരി ആണ് ചിത്രത്തിന്റെ സംവിധായകൻ.
രണ്ട് ഭാഷകളിലായി ആണ് ചിത്രം ഒരുങ്ങുന്നത്. തമിഴ്, തെലുഗ് ഭാഷകളിൽ എത്തുന്ന ചിത്രത്തിന് തമിഴിൽ വാത്തിയെന്നും തെലുഗിൽ സർ എന്നുമാണ് പേര് നൽകിയിരിക്കുന്നത്. പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് വാത്തി. സംയുക്ത മേനോനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഈ വർഷം ജനുവരിയിലായിരുന്നു വാത്തിയുടെ പൂജ ചടങ്ങുകൾ നടന്നത്. ചിത്രത്തിന്റെ സംഗീത സംവിധായകനായി എത്തുന്നത് ജി.വി പ്രകാശാണ്.
Also Read: Vaathi First Look : അധ്യാപകനായി ധനുഷ്; വാത്തിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി
രാജ്യത്തെ അഴിമതി നിറഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ പോരാടുന്ന ഒരു സാധാരണക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. കോളേജ് അധ്യാപകന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്. സിത്താര എന്റർടൈൻമെന്റ്‌സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ശ്രീകര സ്റ്റുഡിയോസിന്റെയും ബാനറിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. നാഗ വംശിയും സായ് സൗജന്യയും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. തെലുഗിലെ ധനുഷിന്റെ ആദ്യ ചിത്രമെന്ന പ്രത്യേകതയും വാത്തിക്കുണ്ട്. വാത്തിയിൽ ധനുഷിന്റെ ഒരു ഹെവി ഡാൻസ് ഉണ്ടായിരിക്കുമെന്നാണ് ജി.വി. പ്രകാശ് മുമ്പ് ട്വിറ്ററിൽ കുറിച്ചിരുന്നു. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം. ധനുഷ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് വെങ്കി അറ്റ്‍ലൂരി തന്നെയാണ്.
തിരുചിത്രമ്പലമാണ് ധനുഷിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം. യാരടി നീ മോഹിനി എന്ന ചിത്രത്തിന്റെ സംവിധായകൻ മിത്രൻ ജവഹർ സംവിധാനം ചെയ്യുന്ന ചിത്രമാണ് തിരുചിത്രമ്പലം. ധനുഷിനെ കൂടാതെ നിത്യ മേനോൻ, രാശി ഖന്ന എന്നിവരെ കൂടാതെ പ്രകാശ് രാജ്, ഭാരതിരാജ, പ്രിയ ഭവാനി, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ, മിത്രൻ ജവഹര്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. 'യാരടി നീ മോഹനി' എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രൻ ജവഹറും ഒന്നിക്കുന്ന ചിത്രമാണ് തിരുചിത്രമ്പലം. കലാനിധി മാരൻ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. റെഡ് ജിയാന്റ് മൂവീസാണ് വിതരണം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രസന്ന ജി കെ ചിത്ര സംയോജനം, ഓം പ്രകാശ് ഛായാഗ്രാഹകനും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...