വിനയ് ഫോർട്ടും ആണ് സിത്താരയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വാതിലിന്റെ ടീസർ പുറത്തുവിട്ടു. ചിത്രത്തിൽ ഭാര്യാ ഭർത്താക്കന്മാരായി ആണ് അനു സിത്താരയും വിനയ് ഫോർട്ടും എത്തുന്നത്. അവരുടെ വിവാഹ  ജീവിതത്തിൽ ഉണ്ടാകുന്ന ചില പ്രശ്‍നങ്ങളാണ് ചിത്രത്തിൻറെ പ്രമേയമെന്നാണ് ടീസറിൽ നിന്ന് മനസിലാകുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് വാതിൽ. ചിത്രം ഉടൻ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING


ഫാമിലി എന്റെർറ്റൈനെർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് വാതിൽ. ചിത്രത്തിൻറെ സംവിധാനം നിർവഹിക്കുന്നത് സർജു രമാകാന്താണ്. സ്പാര്ക് പിക്ച്ചറിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് സുജി കെ ഗോവിന്ദ് രാജാണ്. ചിത്രത്തിൽ അനു സിത്താരയെയും വിനയ് ഫോർട്ടിനെയും കൂടാതെ കൃഷ്ണ ശങ്കർ, മെറിൻ ഫിലിപ്പ്, അഞ്ജലി നായർ, സുനിൽ സുഗത, ഉണ്ണിരാജ, വികെ ബൈജു, സ്മിനു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഷംനാദ് ഷബീറാണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനീഷ് മാധവനാണ്. പ്രൊഡക്ഷൻ കൺട്രോളർ: ഷാജി കവണാട്ട്, എഡിറ്റർ: ജോൺകുട്ടി, സംഗീതം: സെജോ ജോൺ, കല: സാബു റാം, വേഷം: അരുൺ മനോഹർ, മേക്കപ്പ്: അമൽ ചന്ദ്രൻ, ശബ്ദമിശ്രണം: രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ: വിക്കി, കിഷൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, പ്രോജക്ട് ഡിസൈനർ: റഷീദ് മസ്താൻ, ലേബൽ: സരേഗമ ഇന്ത്യ ലിമിറ്റഡ്



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.