Vaazha Ott Streaming: `വാഴ `ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ് ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?
വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
"ഗൗതമന്റെ രഥം "എന്ന ചിത്രത്തിന് ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്ത "വാഴ "-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്-എന്ന ചിത്രം ഒടിടിയിലെത്തുന്നു. ഡിസ്നി ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീമിങ്ങിനെത്തുന്നത്. സെപ്റ്റംബർ 23 മുതൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയ ചിത്രമാണിത്. "ജയ ജയ ജയ ജയ ഹേ " എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ വിപിൻ ദാസ് മറ്റൊരു യുവ സംവിധായകന് വേണ്ടി തിരക്കഥ എഴുതിയ ചിത്രം കൂടിയാണ് "വാഴ "-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്.
വിപിൻ ദാസ് പ്രൊഡക്ഷൻസ് ആന്റ് ഇമാജിൻ സിനിമാസിന്റെ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ചിത്രത്തിന്റെ ഛായാഗ്രഹണം അരവിന്ദ് പുതുശ്ശേരി നിർവ്വഹിച്ചു. സംഗീതം- അങ്കിത് മേനോൻ, എഡിറ്റർ- കണ്ണൻ.
പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, കല- ബാബു പിള്ള, മേക്കപ്പ്- സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം- അശ്വതി ജയകുമാർ, സ്റ്റിൽസ്- അമൽ ജെയിംസ്, പരസ്യകല- യെല്ലോ ടൂത്ത്സ്, ടൈറ്റിൽ ഡിസൈൻ- @സാർക്കാസനം, സൗണ്ട്- എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനീഷ് നന്തിപുലം, പിആർഒ- എഎസ് ദിനേശ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.