ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരത്ഭുത പരീക്ഷണവുമായി എത്താൻ ഒരുങ്ങുകയാണ് വിജയ് ബാബു. നായകളുടെ പ്രണയകഥ പറയുന്ന വാലാട്ടി ചിത്രവുമായി ആണ് വിജയ് ബാബു ഇത്തവണ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. 2.35 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ കൊണ്ട് തന്നെ നായകൾ പ്രേക്ഷകരെ കയ്യിലെടുക്കും. ജൂലൈ 14ന് ചിത്രം തിയേറ്ററുകളിലെത്തും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് വാലാട്ടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു കൂട്ടം വളർത്തു നായകളാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. വളരെ വ്യത്യസ്തമായ ഈ ചിത്രത്തിന് തീയേറ്ററുകളിൽ വിജയം കൊയ്യാൻ സാധിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ചിത്രത്തിൻറെ മോഷൻ പോസ്റ്റർ ഇ വർഷം ജനുവരി ആദ്യം പുറത്തുവിട്ടിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടാൻ ഈ മോഷൻ പോസ്റ്ററിന് കഴിഞ്ഞിരുന്നു. ഡിസ്നി മൂവീസും മറ്റുമായി ലോക സിനിമയിൽ മൃഗങ്ങളുടെ സിനിമകൾ എത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇന്ന് വരെ അത്തരത്തിൽ ഒരു സംരംഭം ഉണ്ടായിരുന്നില്ല. 



ചിത്രം സംവിധാനം ചെയ്യുന്നത് ദേവനാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, ഡിഒപി - വിഷ്ണു പണിക്കർ, എഡിറ്റർ - അയൂബ് ഖാൻ, സംഗീതം - വരുൺ സുനിൽ, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി സുശീലൻ, സൗണ്ട് ഡിസൈൻ - ധനുഷ് നായനാർ, അറ്റ്മോസ് മിക്സിംഗ് - ജസ്റ്റിൻ ജോസ്, സിഎഎസ്, കലാസംവിധാനം - അരുൺ വെഞ്ഞാറൻമൂട്, വസ്ത്രാലങ്കാരം - ജിതിൻ ജോസ്, മേക്കപ്പ് - റോണക്സ് സേവ്യർ, നിശ്ചലദൃശ്യങ്ങൾ - വിഷ്ണു എസ് രാജൻ, VFX - ഗ്രീൻ ഗോൾഡ് ആനിമേഷൻ, VFX സൂപ്പർവൈസർ - ജിഷ്ണു പി ദേവ് , സ്പോട്ട് എഡിറ്റർ - നിതീഷ് കെടിആർ, മോഷൻ പോസ്റ്റർ - ജിഷ്ണു എസ് ദേവ്.


Also Read: Lets Get Married: തിയേറ്റർ സ്ക്രീനുകളിൽ സിക്സ് അടിക്കാൻ ഒരുങ്ങി ധോണി; ധോണി എന്റർടൈന്മെന്റ്‌സിന്റെ 'എൽജിഎം' ഉടൻ റിലീസിനെത്തും


അതേസമയം വിജയ് ബാബുവിന്റേതായി ഉടൻ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ചിത്രം പെൻഡുലമാണ്. നവാഗതനായ രജിൻ എസ് ബാബു സംവിധാനം ചെയ്യുന്ന ചിത്രം ഒരു ടൈം ട്രാവൽ മൂവി ആയിരിക്കുമെന്നാണ് സൂചന. ലൈറ്റ്സ് ഓൺ സിനിമാസിന്റെയും ബാറ്റ് ബ്രോസ് ഇന്റർനാഷ്ണലിന്റെ ബാനറിൽ ഡാനിഷ് കെ.എ, ലിഷ ജോസഫ്, ബിനോജ് വില്ല്യ എന്നിവാരണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംവിധായകനായ രജിൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.


വിജയ് ബാബുവിനെ കൂടാതെ ചിത്രത്തിൽ ഇന്ദ്രൻസ്, രമേശ് പിഷാരടി, അനുമോൾ, ദേവിക രാജേന്ദ്രൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അരുൺ ദാമോദരനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഷമീർ ബിൻസി, ടിറ്റോ പി തങ്കച്ചൻ, ലിഷ ജോസഫ് എന്നിവരുടെ വരികൾക്ക് ജീനാണ് സംഗീതം നൽകിയിരിക്കുന്നത്. സൂരജ് ഇഎസാണ് എഡിറ്റിങ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.