കൊച്ചി : വാലന്റൈൻസ് ദിനത്തിൽ പ്രണയത്തിൽ ചാലിച്ച മനോഹരമായ ഗാനവുമായി മേരി ആവാസ് സുനോ സിനിമയുടെ അണിയറപ്രവർത്തകർ.  പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രത്തിൽ ജയസൂര്യയും മഞ്ജുവാര്യരും ശിവദയുമാണ് പ്രധാന കഥാപത്രാങ്ങളെ അവതരിപ്പിക്കുന്നത്. ബി.കെ ഹരിനാരായണൻ എഴുതി ചിട്ടപ്പെടുത്തിയ 'പ്രണയമെന്നൊരു വാക്ക്' എന്ന ​ഗാനം സംഗീം നൽകിയിരിക്കുന്നത് എം ജയചന്ദ്രനാണ്. ആൻ ആമിയുടെ ഗാനം ആലപിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മേരി ആവാസ് സുനോയ്ക്കയുണ്ട്. നേരത്തെ പുറത്തുവിട്ട ഹരിചരണിന്‍റെ ശബ്ദത്തിലുള്ള ഈറൻ നിലാ എന്ന മെലഡിഗാനവും ഹിറ്റായിരുന്നു. കാറ്റത്തൊരു മൺകൂട് എന്ന ആദ്യഗാനവും പ്രേക്ഷക പ്രശംസ നേടി. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് ഓഡിയോസാണ് ഗാനം പ്രേക്ഷകരിൽ എത്തിച്ചത്. 


ALSO READ : Ottu Song: പ്രണയ ദിനത്തില്‍ ചാക്കോച്ചന്‍റെ കലക്കന്‍ റൊമാന്‍റിക് മെലഡി ഗാനം, ഫെല്ലിനിയുടെ 'ഒറ്റ്' ലെ ആദ്യ ഗാനമെത്തി



പ്രജേഷ് സെൻ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് . ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക്
ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ. 


റേഡിയോ ജോക്കിയുടെ ജീവിതമാണ് ചിത്രത്തിന്‍റെ പ്രമേയം . എൻറർടെയ്ൻമെന്റിനും ഇമോഷനും ഒക്കെ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പോസിറ്റീവ് എനർജി നിറക്കുന്ന ചിത്രമായിരിക്കും മേരി ആവാസ് സുനോ എന്ന് സംവിധായകൻ പ്രജേഷ് സെൻപറഞ്ഞു. ചിത്രത്തിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറായി എത്തുന്ന മഞ്ജുവാര്യരും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്.


ALSO READ : No Way Out Movie | പിഷാരടിയുടെ പ്രണയം! നോ വേ ഔട്ട് സിനിമയുടെ ലിറിക്കൽ വീഡിയോ പുറത്ത് വിട്ടു


ഡോക്ടറുടെ കഥാപാത്രമാണ് മഞ്ജുവാര്യർക്കും. ജയസൂര്യയുടെ ഭാര്യയായി ശിവദയും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഇവരെ കൂടാതെ ജോണി ആന്‍റണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന,ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. കൂടാതെ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും റോളിൽ എത്തുന്നുണ്ട്. 


തിരുവനന്തപുരത്ത് വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. വിനോദ് ഇല്ലംപള്ളിയാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ആൻ സരിഗ, വിജയകുമാർ പാലക്കുന്ന് എന്നിവർ സഹനിർമാതാക്കളാണ്. എഡിറ്റിങ് ബിജിത് ബാല. പ്രൊജക്ട് ഡിസൈനർ ബാദുഷ.എൻ.എം. കലാസംവിധാനം- ത്യാഗു തവനൂർ,, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, മേക്കപ്പ്- പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.