നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിന്റെ ചിത്രം വനിത മാസികയിൽ കവർ ചിത്രമാക്കിയ സംഭവത്തിൽ രൂക്ഷമായ പ്രതികരണങ്ങളാണ് സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്ന് ഉയരുന്നത്. നടൻ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രം വനിത മാ​ഗസിനിൽ നൽകിയതിനെതിരെ സമൂഹ മാധ്യമങ്ങളിലും വലിയ പ്രതിഷേധമാണ് വനിതക്കെതിരെ ഉയരുന്നത്. വനിതയുടെ കവർ ചിത്രത്തിനെതിരെ പ്രതികരിച്ച് ബോളിവുഡ് നടി സ്വര ഭാസ്കറും രം​ഗത്തെത്തി.



COMMERCIAL BREAK
SCROLL TO CONTINUE READING

2017-ൽ സഹപ്രവർത്തകയായ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തതിന് പ്രതിയായ ദിലീപ്. മലയാള സിനിമാ രം​ഗത്തെ താരം. മാസങ്ങളോളം ജയിലിൽ കിടന്നു. ഇപ്പോൾ ജാമ്യത്തിലാണ്. നീതി വേഗത്തിലാക്കാൻ ഇര കേരള മുഖ്യമന്ത്രിക്ക് കത്തയച്ചു. ഈ അവസരത്തിലുള്ള വനിതയുടെ നടപടിയിൽ ലജ്ജിക്കുന്നുവെന്നാണ് സ്വര ഭാസ്കർ ട്വിറ്ററിൽ കുറിച്ചത്. ഷെയിം ഓൺ യു വനിത മാ​ഗസിൻ എന്നാണ് നടി ട്വിറ്ററിൽ കുറിച്ചത്.


ALSO READ: കുഞ്ഞിനെ മാത്രമെ കാണാൻ കഴിയുന്നുള്ളു! 'വനിത' വിവാദത്തിൽ സാന്ദ്രാ തോമസ്; കണ്ടത് ക്രിമിനലിനെ എന്ന് ദീപാ നിശാന്ത്


കവർ ചിത്രത്തെ അനൂകൂലിച്ച് രം​ഗത്തെത്തിയ നടിയും നിർമാതാവുമായ സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയും നിരവധി പേരാണ് പ്രതിഷേധ കമന്റുകളുമായി എത്തിയത്. മാമാട്ടി' ആ പേര് പോലെ തന്നെ ഓമനത്തമുള്ളൊരു കുട്ടി. ഇവിടെ എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാൻ പറ്റുന്നൊള്ളു. ആ കുഞ്ഞിന്റെ കണ്ണുകളിലെ പ്രതീക്ഷകൾ മാത്രമേ കാണാൻ പറ്റുന്നുള്ളു. എല്ലാവരെയും സ്നേഹിക്കാനും അറിയാനും തുളുമ്പുന്ന ഒരു മനസ്സ് മാത്രമേ കാണാൻ പറ്റുന്നുള്ളു. ജന്മം കൊണ്ട്‌ ഇരയാക്കപ്പെട്ടവൾ. മനുഷ്യത്വം അത് എല്ലാവരും ഒരുപോലെ അറിഹിക്കുന്നു- എന്നായിരുന്നു സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.


സാന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് എതിർപ്പ് അറിയിച്ച് കമന്റ് ചെയ്തു. എനിക്കീ ചിത്രത്തിൽ സിനിമാലോകം ഇന്നേ വരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നികൃഷ്ടമായ ക്രിമിനൽ ഗൂഢാലോചന നടത്തി അത് പ്രാവർത്തികമാക്കിയ ഒരു ക്രിമിനലിനെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ.. ഒപ്പം ഈ ചിത്രം കാണുമ്പോൾ 'കനൽവഴികൾ താണ്ടി'യെന്ന മട്ടിലുള്ള അയാളുടെ ജീവചരിത്രം വായിക്കുമ്പോൾ നെഞ്ച് പൊള്ളുന്ന മറ്റൊരു പെൺകുട്ടിയേയും കാണാൻ പറ്റുന്നുണ്ട് എന്നാണ് ദീപ നിശാന്ത് കമന്റ് ചെയ്തത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ചു രഞ്ജിമാറും സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രം​ഗത്തെത്തി. കുഞ്ഞുങ്ങളെ ആരും ഒന്നും പറയുന്നില്ലെന്നും കുറ്റകൃത്യത്തെ വെള്ളപൂശരുതെന്നുമാണ് ഇവർ വ്യക്തമാക്കിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.