Vanitha Cover Page issue| കുഞ്ഞിനെ മാത്രമെ കാണാൻ കഴിയുന്നുള്ളു! `വനിത` വിവാദത്തിൽ സാന്ദ്രാ തോമസ്; കണ്ടത് ക്രിമിനലിനെ എന്ന് ദീപാ നിശാന്ത്
വിവാദങ്ങളിൽ കുട്ടികളെ ഇരയാക്കരുതെന്നാണ് സാന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് പുതിയ വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ ചൂടു പിടിക്കുന്നത്. വനിതയുടെ കവർ ചിത്രവുമായി ബന്ധപ്പെട്ടാണ് ഏറ്റവും പുതിയ വിവാദം. ദിലീപും കാവ്യയും മക്കളുമടങ്ങുന്ന ചിത്രത്തിൽ വനിതക്കെതിരെ നിരവധി പേരാണ് രംഗത്ത് വന്നത്.
അതിനിടയിൽ വിവാദത്തിൽ തൻറെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടിയും,സിനിമാ നിർമ്മാതാവുമായ സാന്ദ്രാ തോമസ്. വിവാദങ്ങളിൽ കുട്ടികളെ ഇരയാക്കരുതെന്നാണ് സാന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്.
സാന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങിനെ
'മാമാട്ടി' ആ പേര് പോലെ തന്നെ ഓമനത്തമുള്ളൊരു കുട്ടി. ഇവിടെ എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാൻ പറ്റുന്നൊള്ളു. ആ കുഞ്ഞിന്റെ കണ്ണുകളിലെ പ്രതീക്ഷകൾ മാത്രമേ കാണാൻ പറ്റുന്നുള്ളു. എല്ലാവരെയും സ്നേഹിക്കാനും അറിയാനും തുളുമ്പുന്ന ഒരു മനസ്സ് മാത്രമേ കാണാൻ പറ്റുന്നുള്ളു. ജന്മം കൊണ്ട് ഇരയാക്കപ്പെട്ടവൾ.
മനുഷ്യത്വം അത് എല്ലാവരും ഒരുപോലെ അർഹിക്കുന്നു.
പോസ്റ്റിട്ടതിന് പിന്നാലെ നിരവധി പേരാണ് സാന്ദ്രക്കെതിരെ രംഗത്ത് വന്നത്. തനിക്കീ ചിത്രത്തിൽ കാണാൻ കഴിയുന്നത് ഒരു ക്രിമിനലിനെയാണെന്നാണ് എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റിന് താഴെയിട്ട കമൻറ്.
ദീപാനിശാന്തിൻറെ കമൻറ്
എനിക്കീ ചിത്രത്തിൽ സിനിമാലോകം ഇന്നേ വരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നികൃഷ്ടമായ ക്രിമിനൽ ഗൂഢാലോചന നടത്തി അത് പ്രാവർത്തികമാക്കിയ ഒരു ക്രിമിനലിനെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ.. ഒപ്പം ഈ ചിത്രം കാണുമ്പോൾ 'കനൽവഴികൾ താണ്ടി'യെന്ന മട്ടിലുള്ള അയാളുടെ ജീവചരിത്രം വായിക്കുമ്പോൾ നെഞ്ച് പൊള്ളുന്ന മറ്റൊരു പെൺകുട്ടിയേയും കാണാൻ പറ്റുന്നുണ്ട്.
927 കമൻറുകളാണ് പോസ്റ്റിന് ഇത് വരെ ലഭിച്ചത്. മനുഷ്യരായ മനുഷ്യർ മുഴുവനും നിങ്ങടെയും കൂടെ സഹപ്രവർത്തകയായ പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ കൊട്ടേഷൻ കൊടുത്ത ക്രിമിനലിനെയെ കാണുന്നുള്ളൂ എന്നും കുഞ്ഞിനെ ആരും ഒന്നും പറഞ്ഞില്ലെന്നുമടക്കം പോസ്റ്റിന് കമൻറുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...