Vanitha Trailer: സിനിമാ ജീവിതത്തിലെ ശക്തമായ കഥാപാത്രവുമായി ലെന; `വനിത` ട്രെയിലർ
ഷട്ടർ സൗണ്ട് എന്റർടെയിൻമെന്‍റ്, മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളിൽ ജബ്ബാർ മരക്കാർ നിർമ്മിക്കുന്ന ചിത്രം ജനുവരി 20 ന് തിയേറ്ററുകളില്‍ എത്തും.
ലെനയെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ റഹിം ഖാദർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വനിത'. ചിത്രത്തിൻ്റെ ട്രെയിലർ റിലീസ് ചെ്തു. പോലീസ് ഉദ്യോഗസ്ഥയുടെ കഥ പറയുന്ന ചിത്രം ഫാമിലി എന്റർടെയ്നർ ആയിരിക്കുമെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന. ശക്തമായ കഥാപാത്രമാണ് ചിത്രത്തിൽ ലെനയുടേത്. ടൈറ്റിൽ കഥാപാത്രത്തിലാണ് ലെന എത്തുന്നത്. ഷട്ടർ സൗണ്ട് എന്റർടെയിൻമെന്‍റ്, മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളിൽ ജബ്ബാർ മരക്കാർ ആണ് ചിത്രം നിർമ്മിക്കുന്നത്.
സീമ ജി നായർ, നവാസ് വള്ളിക്കുന്ന്, ശ്രീജിത്ത് രവി, സലിം കുമാർ, കലാഭവൻ നവാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ഒപ്പം ഒരു കൂട്ടം യഥാർത്ഥ പോലീസുകാരും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ജനുവരി 20 ന് തിയേറ്ററുകളില്‍ എത്തും. ഷമീർ ടി മുഹമ്മദ് ആണ് ഛായാഗ്രാഹകൻ. ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നിഷാദ് ഹംസയും, പ്രൊജക്ട് ഡിസൈനർ സമദ് ഉസ്മാനും ആണ്.
Also Read: Thankam Movie : 'ദേവീ നീയേ, വരലക്ഷ്മി നീയേ...'; ഭക്തി നിറവിൽ 'തങ്കം' സിനിമയിലെ ആദ്യ ഗാനം പുറത്ത്
എഡിറ്റിംങ്: മെൻ്റോസ് ആന്റണി, സംഗീതം: ബിജിപാൽ, കോസ്റ്റ്യൂം: അബ്ബാസ് പാണാവള്ളി, മേക്കപ്പ്: ബിബിൻ തൊടുപുഴ, ഓഡിയോഗ്രാഫി: എം.ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷറഫ് കരുപ്പടന്ന, സൗണ്ട് ഡിസൈനർ: വിക്കി - കൃഷ്ണൻ, ലൊക്കേഷൻ മാനേജർ: സജീവ് കൊമ്പനാട്, വി.എഫ്.എക്സ്: ജിനീഷ് ശശിധരൻ, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിസൈനിങ്: രാഹുൽ രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...