നടിയും തമിഴ് ബിഗ്‌ബോസ് താരവുമായ വനിതാ വിജയകുമാറും പീറ്റര്‍ പോളും തമ്മിലുള്ള വിവാഹമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറെ നാളുകള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് പീറ്ററും വനിതയും വിവാഹിതരായത്. ഏറെ വിവാദങ്ങള്‍ നിറഞ്ഞ ജീവിതമായിരുന്നു വനിതയുടേത്. വനിതയുടെ മൂന്നാം വിവാഹമാണ് പീറ്റര്‍ പോളുമായി ജൂണ്‍ 27നു  നടന്നത്. 


ചിക്കന്‍ ബിരിയാണിയ്ക്ക് പകരം ഭര്‍ത്താവ് കുസ്ക വാങ്ങി; ഭാര്യ  പെട്രോളൊഴിച്ച് തീകൊളുത്തി!


വിവാഹത്തിനു പിന്നാലെ നിരവധി വിമര്‍ശങ്ങളും വിവാദങ്ങളും ഇരുവരെയും തേടിയെത്തിയിരുന്നു. പീറ്ററിനെതിരെ പരാതിയുമായി മുന്‍ഭാര്യ എലിസബത്ത് രംഗത്തെത്തിയിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്കും പരാതികള്‍ക്കും  'വനിതാ വിജയകുമാര്‍' എന്ന യൂട്യൂബ് ചാനലിലൂടെ താരം മറുപടി നല്‍കിയിരുന്നു. 



ഇപ്പോഴിതാ, വിവാദങ്ങള്‍ കേള്‍ക്കാന്‍ തനിക്ക് നേരമില്ലെന്നും തന്‍റെ ചാനലുമായി മുന്‍പോട്ട് പോകുകയാണെന്നും വ്യക്തമാക്കി പുതിയ വീഡിയോ പങ്കുവച്ചിരിക്കുകയാണ് വനിതാ. KFC ക്രിസ്പി ചിക്കന്‍ തയാറാക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചത്. മൂത്ത മകള്‍ ജോവികയ്ക്കൊപ്പമാണ് വനിതാ ക്രിസ്പി ചിക്കന്‍ തയാറാക്കുന്നത്. 


Viral Video: അമ്മയുടെ വിവാഹനാളില്‍ കണ്ണുനിറഞ്ഞ് വനിതയുടെ മകള്‍!!


വിവാഹത്തിനായി തയാറാക്കിയ തന്‍റെ നെയില്‍ ആര്‍ട്ട് നശിപ്പിക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് ജോവിക സഹായിക്കുന്നതെന്നാണ് വനിത തമാശരൂപേണ പറഞ്ഞത്. വനിതയുടെ ഭര്‍ത്താവ് പീറ്റര്‍ പോള്‍ തന്നെയാണ് വീഡിയോയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. തയാറാക്കിയ ചിക്കന്‍ പീറ്ററിന് നല്‍കുന്നതും വീഡിയോയില്‍ കാണാം. 


പീറ്ററിന് ആദ്യമായി ചിക്കന്‍ കഴിപ്പിക്കുന്ന വനിതാ എന്നാ അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'കുക്കു വിത്ത് കോമാളി' എന്ന കുക്കിംഗ് റിയാലിറ്റി ഷോ വിജയിയായിരുന്ന വനിതയുടെ പാചകകുറിപ്പുകള്‍ക്ക് ഏറെ ആരാധകരുണ്ട്.


മാസ്ക്കു൦ ഹെല്‍മറ്റുമില്ല; ബിജെപി നേതാവിന്‍റെ 50 ലക്ഷത്തിന്‍റെ ബൈക്കില്‍ CJI


ആകാശ് ആയിരുന്നു വനിത(Vanitha Vijayakumar)യുടെ ആദ്യഭര്‍ത്താവ്. 2000ത്തിലായിരുന്നു വിവാഹം. വിവാഹശേഷം സിനിമ വിടുകയായിരുന്നു വനിത. 2007ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2007ല്‍ ആനന്ദ് ജയ് രാജന്‍ എന്ന ബിസിനസ്സുകാരനെ വിവാഹം ചെയ്തു. 2012ല്‍ ഇരുവരും വേര്‍പിരിഞ്ഞു.