സിജു വിൽസണെ നായകനാക്കി നവാ​ഗതനായ ജിജോ ജോസഫ് സംവിധനം ചെയ്യുന്ന വരയൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ചിത്രത്തിൽ വൈദിക വേഷത്തിലാണ് സിജു എത്തുന്നത്. ഹാസ്യത്തിനും ആക്ഷൻ രം​ഗങ്ങൾക്കും പ്രാധാന്യം നൽകി കൊണ്ടുള്ള ചിത്രമായിരിക്കും വരയൻ എന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന. മെയ്‌ 20ന്‌ കേരളമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. വിവിധ കാരണങ്ങളാൽ ചിത്രത്തിന്റെ റിലീസ് വൈകിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സത്യം സിനിമാസിന്റെ ബാനറിൽ എ ജി പ്രേമചന്ദ്രനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലിയോണ ലിഷോയ്‌, മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ്‌ ആന്റണി ജോസഫ്‌, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ്, ബൈജു എഴുപുന്ന, അംബിക മോഹൻ, രാജേഷ്‌ അമ്പലപ്പുഴ, ശ്രീലക്ഷ്മി, ഹരിപ്രശാന്ത്‌, സുന്ദർ പാണ്ഡ്യൻ തുടങ്ങിയവരാണ്‌ മറ്റു പ്രധാന അഭിനേതാക്കൾ. ബെൽജിയൻ മലിനോയ്സ്‌ ഇനത്തിൽപ്പെട്ട‌ നാസ്‌ എന്ന നായ‌ ടൈഗർ എന്ന മുഴുനീള കഥാപാത്രമായി ചിത്രത്തിൽ എത്തുന്നുണ്ട്‌.



 


Also Read: Kaithi Hindi Remake: 'കൈതി' ഹിന്ദി റീമേക്ക് അടുത്ത വർഷം, റിലീസ് തിയതി പ്രഖ്യാപിച്ചു


 


ബി കെ ഹരിനാരായണൻ ഒരുക്കിയ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് പ്രകാശ് അലക്സ്‌ ആണ്. ഫാ. ഡാനി കപ്പൂച്ചിൻ തിരക്കഥയും, ഛായാഗ്രഹണം രജീഷ് രാമൻ, ചിത്രസംയോജനം ജോൺകുട്ടി, പ്രോജക്റ്റ് ഡിസൈൻ ജോജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, കലാസംവിധാനം നാഥൻ മണ്ണൂർ, വസ്ത്രാലങ്കാരം സമീറ സനീഷ്, സംഘട്ടനം ആൽവിൻ അലക്സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ കൃഷ്ണ കുമാർ, മേക്കപ്പ് സിനൂപ് രാജ്‌, സൗണ്ട് ഡിസൈൻ വിഘ്നേഷ്, കിഷൻ, രജീഷ്, സൗണ്ട് മിക്സ് വിപിൻ നായർ, കൊറിയോഗ്രഫി സി പ്രസന്ന സുജിത്ത്. 


വിനയൻ ഒരുക്കുന്ന ചരിത്ര സിനിമയായ 'പത്തൊമ്പതാം നൂറ്റാണ്ട്' ആണ് സിജുവിന്റെ ഇറങ്ങാനിരിക്കുന്ന ചിത്രം‌. ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിനായി സിജു വില്‍സന്‍ നടത്തിയ മേക്കോവര്‍ ആരാധകരെ അമ്പരപ്പിക്കുന്നതയിരുന്നു. ചിത്രത്തിനായി ആറ് മാസത്തോളം സിജു കളരി പഠിച്ചു. ഇതിന് പുറമെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്ത് ബോഡിയിലും സിജു മാറ്റം വരുത്തി. നീളമുള്ള സുന്ദരന്‍ താടിയും മസില്‍ ബോഡിയുമായി കട്ട മാസ് ലുക്കിലാണ് സിജു ചിത്രത്തില്‍ എത്തുന്നത്. 


Also Read: Makal Release Date: സത്യൻ അന്തിക്കാടിന്റെ 'മകൾ' ഏപ്രിൽ 29ന് തിയേറ്ററുകളിൽ


 


നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുങ്ങുന്നത്. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, ശ്രീജിത് രവി, സുദേവ് നായർ, ജാഫർ ഇടുക്കി, മണികണ്ഠൻ,സെന്തിൽക്യഷ്ണ, ബിബിൻ ജോർജ്ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്,സ്പടികം ജോർജ്,സുനിൽ സുഗത, ചേർത്തല ജയൻ, ക്യഷ്ണ, ബിജു പപ്പൻ, ബൈജു എഴുപുന്ന, ശരൺ,സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.