പൊങ്കൽ റിലീസായി എത്തിയ വിജയ് ചിത്രം വാരിസ് ഒടിടി റിലീസിന്റെ ഒരുങ്ങുന്നു. ആക്ഷൻ പാക്കഡായി ചിത്രം ഇതിനോടകം 300 കോടിയോളം രൂപ ബോക്സ് ഓഫീസിൽ നിന്നും സ്വന്തമാക്കി കഴിഞ്ഞു. തിയറ്ററുകളിൽ റിലീസായി മൂന്ന് ആഴ്ചകൾ പിന്നിടുന്ന ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് പല ആരാധകരും. ആമസോൺ പ്രൈം വീഡിയോയാണ് വിജയ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. വാരിസ് ഫെബ്രുവരി 22ന് ഒടിടിയിൽ സംപ്രേഷണം ചെയ്തു തുടങ്ങുമെന്ന് ഇന്ത്യൻ റിപ്പോർട്ട് ചെയ്യുന്നു. തമിഴിലും തെലുങ്കിലും ചിത്രീകരിച്ച വാരിസ് മലയാളം, കന്നഡ ഭാഷകളിലും ലഭ്യമാകും. സൺ നെറ്റ്വർക്കാണ് ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയത്. റിപ്പോർട്ടുകൾ പ്രകാരം ഏപ്രിലോടെ സൺ ടിവിയിൽ ചിത്രം സംപ്രേഷണം ചെയ്തേക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. തെന്നിന്ത്യൻ താരം രശ്മിക മന്ദാനയാണ് വിജയിയുടെ നായകിയായി ചിത്രത്തിൽ എത്തിയിരിക്കുന്നത്. ശരത് കുമാറാണ് വിജയുടെ അച്ഛന്റെ വേഷത്തിലെത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. 


ALSO READ : Thalapathy 67 OTT : ചിത്രീകരണത്തിന് മുമ്പെ ദളപതി 67ന്റെ ഒടിടി അവകാശം വിറ്റു പോയി; സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്


വിജയ് രാജേന്ദ്രന്‍ എന്ന ആപ്പ് ഡിസൈനറായിട്ടാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. പ്രഭു, പ്രകാശ് രാജ്, ഷാം, ശ്രീകാന്ത്, ഖുശ്ബു, യോഗി ബാബു, ജയസുധ, സംഗീതാ ക്രിഷ്, സംയുക്താ ഷണ്‍മുഖനാഥന്‍, നന്ദിനി റായ്, ഗണേഷ് വെങ്കട്ടരാമന്‍, ശ്രീമാന്‍, വി.ടി. ഗണേശന്‍, ജോണ്‍ വിജയ്, ഭരത് റെഡ്ഡി, സഞ്ജന എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.


സംവിധായകനൊപ്പം ഹരി, അഹിഷോര്‍ സോളമന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഡീഷണല്‍ തിരക്കഥ ഗാനരചയിതാവ് വിവേകാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തില ​ഗാനങ്ങൾ എല്ലാ ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു. വാരിസിന് ശേഷം ലോകേഷ് കനകരാജുമായിട്ടാണ് വിജയുടെ അടുത്ത ചിത്രം ഒരുങ്ങുന്നത്. തലപതി 67ന് ശേഷം വിജയ് 68-ാം ചിത്രം ക്രിക്കറ്റ് താരം ധോണിയ്ക്കൊപ്പം ചേർന്നായിരിക്കുമെന്നും റിപ്പോർട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.