'ഹൃദയം' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'വര്‍ഷങ്ങള്‍ക്കു ശേഷം'. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. എന്നാൽ ഹൃദയം പോലെ വലിയ ഹിറ്റ് നേടാൻ ചിത്രത്തിനായിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. സോണി ലിവ് ആണ് ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്. ജൂൺ 7 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിനീത് ശ്രീനിവാസന്‍ തന്നെ തിരക്കഥയും ഒരുക്കുന്ന ഈ ചിത്രത്തില്‍ പ്രണവിനും ധ്യാനിനുമൊപ്പം വന്‍ താരനിര തന്നെ അണിനിരന്നിട്ടുണ്ട്. നിവിന്‍ പോളി, കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, ഷാന്‍ റഹ്മാന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമ്മിച്ചത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ഇന്ത്യയൊട്ടാകെ ഈ ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്. ഏപ്രിൽ 11നായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.



ഛായാഗ്രഹണം - വിശ്വജിത്ത്, എഡിറ്റിം​ഗ് - രഞ്ജൻ എബ്രഹാം, കലാസംവിധാനം - നിമേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ - സജീവ് ചന്തിരൂർ,  ഫിനാൻസ് കൺട്രോള‍ർ - വിജേഷ് രവി, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്‌ണർ - ഫാഴ്‌സ് ഫിലിം, കോസ്റ്റ്യൂം - ദിവ്യ ജോർജ്, മേക്കപ്പ് - റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് - അഭയ് വാര്യർ, സ്റ്റിൽസ് - ബിജിത്ത്, പർച്ചേസിംഗ് മാനേജർ - ജയറാം രാമചന്ദ്രൻ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, ഓഡിയോഗ്രാഫി - വിപിൻ നായർ, ത്രിൽസ് - രവി ത്യാഗരാജൻ, കളറിസ്റ്റ് - ശ്രിക് വാര്യർ, പബ്ലിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്‌സ്, ടൈറ്റിലർ - ജെറി, സബ് ടൈറ്റിൽസ് - വിവേക് രഞ്ജിത്ത്, പ്രോമോ കട്‌സ് - കട്‌സില്ല Inc, ഓഡിയോ പാർട്‌ണർ - തിങ്ക് മ്യൂസിക്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.