Vayassethrayayi Muppathi: `വയസെത്രയായി?` ചിത്രത്തിന്റെ പ്രോമോ സോങ് പുറത്തിറങ്ങി
Vayassethrayayi Muppathi Malayalam Movie: വിഷ്ണു സുഭാഷ്- രാഗ് സാഗർ എന്നിവർ ചേർന്ന് വരികളെഴുതി, അനുരാഗ് റാം സംഗീതം നിർവഹിച്ചിരിക്കുന്ന പ്രോമോ സോങ് ദി ഇമ്പാച്ചി, എംസി കൂപ്പർ, അനുരാഗ് റാം എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
'വയസെത്രയായി? മുപ്പത്തി' എന്ന ചിത്രത്തിന്റെ പ്രോമോ സോങ് പുറത്തിറങ്ങി. മ്യൂസിക് പ്ലാറ്റ്‌ഫോമായ 'സരിഗമ' യുടെ ഒഫീഷ്യൽ പേജിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. വിഷ്ണു സുഭാഷ്- രാഗ് സാഗർ എന്നിവർ ചേർന്ന് വരികളെഴുതി, അനുരാഗ് റാം സംഗീതം നിർവഹിച്ചിരിക്കുന്ന പ്രോമോ സോങ് ദി ഇമ്പാച്ചി, എംസി കൂപ്പർ, അനുരാഗ് റാം എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
നോ ലിമിറ്റ് ഫിലിംസിന്റെ ബാനറിൽ അജയൻ ഇ നിർമിച്ച് പപ്പൻ ടി നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തും. ഷിജു യുസിയാണ് ചിത്രത്തിന് കഥ രചിച്ചിരിക്കുന്നത്. ഷിജു യു സി- ഫൈസൽ അബ്ദുള്ള എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം- ഷമീർ ജിബ്രാൻ.
ചിത്രത്തിലെ പ്രധാന അഭിനേതാക്കളെല്ലാം 'വയസെത്രയായി' എന്നുതുടങ്ങുന്ന ഗാനത്തിൽ എത്തുന്നുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഗ്രാമീണ പശ്ചാത്തലത്തിൽ പ്രത്യക്ഷപ്പെട്ട താരങ്ങളെല്ലാം വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമാണ് പ്രോമോ സോങ്ങിൽ പ്രത്യക്ഷപ്പെടുന്നത്.
ALSO READ: വിസ്മയം തീർത്ത് ടോവിനോയുടെ 'എആർഎം'; ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്തിറക്കി
അയ്യപ്പദാസ് നൃത്ത സംവിധാനം നിർവഹച്ചിരിക്കുന്ന ഗാനത്തിൽ, വിവാഹപ്രായമായിട്ടും പെണ്ണുകിട്ടാത്ത ഒരു യുവാവിന്റെ ആകുലതകൾ നർമരൂപത്തിൽ അവതരിപ്പിക്കുകയാണ്. കാർത്തിക് രാജ് ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. പ്രശാന്ത് മുരളി, ചിത്ര നായർ, ഷിജു യുസി, സാവിത്രി ശ്രീധരൻ, രമ്യ സുരേഷ് എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിൽ, മഞ്ജു പത്രോസ്, ഉണ്ണിരാജ, കലാഭവൻ സരിഗ, യുസി നാരായണി, ജയകുമാർ, നിർമൽ പാലാഴി, പ്രദീപ് ബാലൻ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നു. കൈതപ്രവും സൻഫീറും ചേർന്ന് വരികൾ ചിട്ടപ്പെടുത്തിയ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് സിബു സുകുമാരൻ, സൻഫീർ എന്നിവരാണ്. ഫസ്റ്റ് ലവ് എന്റർടൈൻമെന്റ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. പിആർഒ- എംകെ ഷെജിൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.