Veekam Movie : ധ്യാൻ ശ്രീനിവാസൻ ചിത്രം വീകത്തിന്റെ പുതുക്കിയ റിലീസ് തീയതി പ്രഖ്യാപിച്ചു
Veekam Movie Release Date : ചിത്രം ഡിസംബർ 9 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗർ ഹരി സംവിധാനം ചെയ്യുന്ന ചിത്രമാണ് വീകം.
ധ്യാന ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രം വീകത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഡിസംബർ 9 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ഫാമിലി ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് വീകം. ചിത്രം സംവിധാനം ചെയ്യുന്നത് സാഗർ ഹരിയാണ്. ചിത്രം നവംബർ ആദ്യ വാരം തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക പ്രശ്‍നങ്ങൾ മൂലം റിലീസ് മാറ്റി വെക്കുകയായിരുന്നു. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു അവതരിപ്പിച്ച് ഷീലു എബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിൽ ഷീലു എബ്രഹാം ഒരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്.
കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗർ ഹരി സംവിധാനം ചെയ്യുന്ന ചിത്രമാണ് വീകം. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സാഗർ ഹരിയാണ്. ചിത്രത്തിൽ ധ്യാന്‍ ശ്രീനിവാസനെയും ഷീലു എബ്രഹാമിനെയും കൂടാതെ അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ധനേഷ് രവീന്ദ്രനാഥ് ആണ് ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയുന്നത്. എഡിറ്റിംഗ് ഹരീഷ് മോഹനാണ് നിർവ്വഹിക്കുന്നത് സംഗീതം സംവിധാനം വില്യംസ് ഫ്രാൻസിസാണ് കൈകാര്യം ചെയ്യുന്നത്.
ALSO READ: Veekam Movie : ധ്യാൻ ശ്രീനിവാസന്റെ ഫാമിലി ത്രില്ലര്‍ ‘വീകം’; നവംബറിൽ തീയേറ്ററുകളിൽ എത്തും
കലാസാംവിധാനം- പ്രദീപ് എം.വി, പ്രൊജക്റ്റ് ഡിസൈൻ- ജിത്ത് പിരപ്പൻകോഡ്, വസ്ത്രലങ്കാരം- അരുൺ മനോഹർ, മേക്കപ്പ്- അമൽ ചന്ദ്രൻ, ഫിനാൻസ് കൺട്രോളർ- അമീർ കൊച്ചിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സനു സജീവൻ, ക്രീയേറ്റീവ് കോർഡിനേറ്റർ- മാർട്ടിൻ ജോർജ് അറ്റവേലിൽ, അസോസിയേറ്റ് ഡയറക്ടർസ്- സംഗീത് ജോയ്, സക്കീർ ഹുസൈൻ, മുകേഷ് മുരളി, ഡിസൈൻ- പ്രമേഷ് പ്രഭാകർ, പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- സന്തോഷ് പട്ടാമ്പി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
നിരവധി ചിത്രങ്ങളാണ് ധ്യാൻ ശ്രീനിവാസൻ നിലവിൽ കമിറ്റ് ചെയ്തിരിക്കുന്നത്. ഐഡി, ത്രയം, ബുള്ളറ്റ് ഡയറീസ്, ജെയ്ലർ, പാപ്പരാസികൾ, ചീന ട്രോഫി, സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്നീ ചിത്രങ്ങളാണ് ധ്യാൻ ശ്രീനിവാസന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഏറ്റവും അവസാനമായി ധ്യാനിന്റെ ഉടൽ എന്ന ചിത്രമാണ് തീയറ്ററുകളിൽ എത്തിയത്. പ്രകാശൻ പറക്കട്ടെ എന്ന ദിലീഷ് പോത്തൻ ചിത്രത്തന് ധ്യാൻ തിരക്കഥ രചിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...