ഒരു ചിത്രം ആഗോള ബോക്സോഫീസിൽ 100 കോടി കളക്ഷൻ സ്വന്തമാക്കുക, അതും റിലീസ് ചെയ്ത് ഇരുപത് വർഷങ്ങൾക്ക് ശേഷം. യഷ് ചോപ്രയുടെ സംവിധാനത്തിൽ ഷാരുഖ് ഖാനും പ്രീതി സിന്റയും ചേർന്ന് മനോഹരമാക്കിയ പ്രണയ കാവ്യം വീർ സാറയാണ് ഈ നേട്ടം സ്വന്തമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ മാസം 13-ാം തീയതിയാണ് വീർ സാറ റി റിലീസ് ചെയ്തത്. ആദ്യം റിലീസ് ചെയ്ത സമയത്ത് ഇന്ത്യയിൽ നിന്ന് 61 കോടിയും വിദേശത്ത് നിന്ന് 37 കോടിയുമാണ് ചിത്രം നേടിയത്. ഇരുപത് വർഷത്തിന് ശേഷം സിനിമ വീണ്ടും റിലീസ് ചെയ്തപ്പോൾ 2.5 കോടി സ്വന്തമാക്കി. ഇതോടെ ചിത്രം നൂറ് കോടി ക്ലബിൽ ഇടംനേടി. ചിത്രം ഇപ്പോൾ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.


Read Also: നി​ഗൂഢമായ പൊട്ടിച്ചിരി, ഇതുവരെ കാണാത്ത വേഷം; ആണും പെണ്ണും സിനിമയിൽ കണ്ടത് കവിയൂർ പൊന്നമ്മയുടെ മറ്റൊരു മുഖം

യഷ് രാജ് ഫിലിംസിന്റെ ബാനറിൽ യഷ് ചോപ്രയാണ് വീർ സാറ സംവിധാനം ചെയ്തിരിക്കുന്നത്. ഷാരുഖ് ഖാൻ നായകനായ ചിത്രത്തിൽ പ്രീതി സിന്റയും റാണി മുഖർജിയുമായിരുന്നു നായികമാർ. അമിതാഭ് ബച്ചൻ, ഹേമാ മാലിനി, മനോജ് ബാജ്പേയി, ബോമൻ ഇറാനി, കിരൺ ഖേർ, ദിവ്യാ ദത്ത എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തി.


ഡർ (1991), ദിൽ തോ പാ​ഗൽ ഹേ(1997), എന്നിവയ്ക്ക് ശേഷം ഷാരുഖിനൊപ്പം യഷ് ചോപ്രയുടെ മൂന്നാമത്തെ സംവിധാനമായിരുന്നു വീർ സാര. പാകിസ്താൻ സ്വദേശിയെ പ്രണയിക്കുന്ന ഇന്ത്യൻ സൈനികന്റെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യൻ സൈനികനായി ഷാരുഖ് ഖാനും പാകിസ്താൻ സ്വദേശിയായി പ്രീതി സിന്റയും ചിത്രത്തിലെത്തി. ചാരവ‍ൃത്തി കേസിൽ ജയിലിലകപ്പെട്ട നായകനെ പുറത്തെത്തിക്കാൻ സഹായിക്കുന്ന കഥാപാത്രമായിരുന്നു റാണി മുഖർജിയുടേത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.