മുംബൈ: പ്രമുഖ മറാഠി നടന്‍ അതുല്‍ പര്‍ചുരെ അന്തരിച്ചു. 57 വയസായിരുന്നു. നിരവധി ഹിന്ദി ടെലിവിഷന്‍ ഷോകളിലും സനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നിലവിൽ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പിന്നണി ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു


ഷാരൂഖ് ഖാന്‍ അഭിനയിച്ച ബില്ലു, പാര്‍ട്ണര്‍, അജയ് ദേവ്ഗണിന്റെ ഓള്‍ദി ബെസ്റ്റ് എന്നീ സിനിമകളിലടക്കം ഇദ്ദേഹം വേഷമിട്ടിട്ടുണ്ട്. കോമഡി റോളുകളിലൂടെയാണ് അതുല്‍ പര്‍ചുരെ ശ്രദ്ധേയനായത്. കപില്‍ ശര്‍മയുടെ കോമഡി ഷോയിലടക്കം തന്റെ കഴിവ്‌ പ്രകടിപ്പിച്ചിട്ടുണ്ട്.


Also Read: കർവ ചൗഥിൽ 5 രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ സാമ്പത്തിക നേട്ടവും പുരോഗതിയും


ഒരു ടോക് ഷോയിലാണ് തനിക്ക് കരളില്‍ അര്‍ബുദം ബാധിച്ചിട്ടുണ്ടെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. പ്രാരംഭ ഘട്ടത്തില്‍ ചികിത്സാ പിഴവ് ഉണ്ടായെന്നും നടക്കാനും സംസാരിക്കാനും പോലും കഴിയാത്തവിധം രോഗം മൂര്‍ച്ഛിച്ചതിന് കാരണം അതാണെന്നും നടന്‍ വെളിപ്പെടുത്തിയിരുന്നു.  കൂടാതെ ശസ്ത്രക്രിയ ചെയ്യുന്നത് കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കുമെന്ന് ആദ്യം ചികിത്സിച്ച ഡോക്ടര്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നുവെന്നും പിന്നീട് മറ്റൊരു ഡോക്ടറെ കണ്ടശേഷമാണ് കീമോതെറാപ്പി അടക്കമുള്ള ചികിത്സകളിലേക്ക് പോയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മറാഠി വിനോദരംഗത്ത് നിരവധി ആരാധകരും സൗഹൃദങ്ങളും ഉണ്ടായിരുന്ന ഓട് നടനാണ് അതുല്‍ പര്‍ചുരെ.


 



മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.