ര‍ജനീകാന്ത് നായകനാകുന്ന വേട്ടയന് യു/എ സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്. ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്തിറങ്ങിയരുന്നു. ഒരു എൻകൗണ്ടർ സ്പെഷ്യലിസ്റ്റിന്റെ കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നതെന്നാണ് ടീസറിൽ നിന്നും ലഭിക്കുന്ന സൂചന. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് റിലീസ് ചെയ്യും. ഒക്ടോബർ 10ന് വേട്ടയൻ തിയേറ്ററുകളിലെത്തും. ഏറെ പ്രേക്ഷകപ്രീതി നേടിയ ജയ്ഭീം എന്ന ചിത്രത്തിന് ശേഷം ടി.ജെ ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടയൻ. 


COMMERCIAL BREAK
SCROLL TO CONTINUE READING

അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി, മഞ്ജു വാര്യർ, ദുഷാര വിജയൻ, റിതിക സിം​ഗ് തുടങ്ങി വൻ താരനിരയാണ് വേട്ടയനിൽ അണിനിരക്കുന്നത്. ചിത്രത്തിലെ അടുത്തിടെ റിലീസ് ചെയ്ത മനസിലായോ ​ഗാനം സൂപ്പർ ഹിറ്റായി മാറിയിരുന്നു. അനിരുദ്ധ് രവിചന്ദറാണ് സൂപ്പർ സ്റ്റാർ രജനീകാന്തിനൊപ്പം മഞ്ജു വാര്യരും ആടി തകർത്ത ഈ ഗാനം ഒരുക്കിയിരിക്കുന്നത്. 


Also Read: Vettaiyan Actors Remuneration: സൂപ്പർ സ്റ്റാറിന് 100 കോടി, താരമൂല്യം ഉയർത്തി ഫഹദ്, മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറിന് ഇത്രയും; 'വേട്ടയൻ' താരങ്ങളുടെ പ്രതിഫലം


 


രജനീകാന്തിന്റെ 170-ാമത്തെ ചിത്രമാണ് വേട്ടയൻ. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ  സുബാസ്കരൻ നിർമ്മിക്കുന്ന സിനിമ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിൽ തിയറ്ററുകളിലെത്തും.



 


അതേസമയം ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന രജനികാന്ത് ആണെന്നാണ് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് എന്റർടെയ്ൻമെന്റ് സൈറ്റായ കോയ്മോയ് റിപ്പോർട്ട് ചെയ്യുന്നത്. 100 മുതൽ 125 കോടിവരെയാണ് രജനികാന്തിന്റെ പ്രതിഫലമെന്നാണ് വിവരം.


ഏഴ് കോടിയാണ് അമിതാഭ് ബച്ചന്റെ പ്രതിഫലം. ഫഹദ് ഫാസിലിന്റെ പ്രതിഫലം 5 കോടിയെന്നാണ് റിപ്പോർട്ട്. പുഷ്പ, മാമന്നൻ, വിക്രം, ആവേശം തുടങ്ങിയ സിനിമകൾ താരത്തിന്റെ മൂല്യം വർദ്ധിപ്പിക്കാൻ ഇടയാക്കിയെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. നടൻ റാണയുടെ പ്രതിഫലം അഞ്ച് കോടിയാണ്. മഞ്ജു വാര്യരുടെ പ്രതിഫലം 85 ലക്ഷം ആണെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന റിതിക സിം​ഗ് വാങ്ങിക്കുന്നത് 25 ലക്ഷമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.