Kochi : കണ്ണമ്മാ കണ്ണമ്മാ കറി എന്ത്? വെയിലിലെ (Veyil) രണ്ടാമത്തെ ഗാനം പുറത്തിറക്കി. പ്രണവം ശശി ആലപിച്ച നാടൻ പാട്ടിൽ അഭിനയിച്ചിരിക്കുന്നത് ഷൈൻ നിഗം (Shane Nigam) , ഷൈൻ ടോം ചാക്കോ (Shine Tom Chacko) എന്നിവരാണ്. ഇതിന് മുൻപ് ഇവർ ഒത്ത് ചേർന്നത് 2019ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചലച്ചിത്രം ഇഷ്കിൽ ആയിരുന്നു. ഈ മാസം ഇരുപത്തി എട്ടിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന  ചിത്രമാണ് വെയിൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരുപാട് വാർത്തകൾ വിവാദങ്ങളും ഉണ്ടാക്കിയ ചിത്രമാണ് വെയിൽ. വിവാദങ്ങളെല്ലാം കെട്ടിടങ്ങി ചിത്രം അടുത്ത ആഴ്ച റിലീസിന് തയ്യാറായി നിൽക്കുന്നു. വെയിലിലെ അഭിനയത്തിന് കഴിഞ്ഞ വർഷത്തെ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ്  ഷെയിന്റെ അമ്മയായി അഭിനയിക്കുന്ന ശ്രീ രേഖക്ക് ലഭിക്കുകയുണ്ടായി.


ALSO READ: Pushpa 2 : ചിത്രീകരണത്തിന് മുമ്പേ പുഷ്പ 2ന്റെ വിതരണത്തിന് 400 കോടി വാഗ്ദാനം; നിരസിച്ച് നിര്‍മ്മാതാക്കള്‍


 
ഷൈൻ നിഗം, ഷൈൻ ടോം ചാക്കോ, ശ്രീരേഖ, ജയിംസ് ഏലിയാ, എന്നിവരെ കൂടാതെ ഒരു പിടി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.  ഏറെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലൂടെ കടന്ന് വന്ന വെയിൽ ഒടുവിൽ ഉദിക്കാൻ തയ്യാറാകുന്നു. 


ALSO READ: Peace Movie | 'മാമാ ചായേൽ ഉറുമ്പ്', ജോജു ജോർജ് ചിത്രം പീസിലെ പുതിയ ​ഗാനം


 


നവാഗതനായ ശരത് ആണ് വെയിൽ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഇതിന് മുൻപ് ലിജോ ജോസ് പല്ലിശേരിയുടെ സഹായിയായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ശരത്തിൽ നിന്ന് മികച്ചൊരു മൂവി തന്നെ ആണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. 


ALSO READ: Monster : മോഹൻലാൽ ചിത്രം മോൺസ്റ്ററിന്റെ ചിത്രീകരണം പൂർത്തിയായി; ഇനി തിയേറ്ററുകളിലേക്ക്


 


ഗുഡ്വിൽ എന്റർടൈൻമെന്റ് ബാനറിൽ ശ്രീ ജോബി ജോർജ് നിർമ്മിച്ച  ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്  നവാഗതനായ ഷാസ് മുഹമ്മദ് ആണ്.  തമിഴ് പാട്ടുകാരനും മ്യൂസിക് ഡയറക്ടറുമായ പ്രദീപ്‌ കുമാർ ആണ് സംഗീത സംവിധാനം. പ്രവീൺ പ്രഭാകർ എഡിറ്റിംഗും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും നിർവഹിച്ചിരിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.