Veyil OTT Release : ഷെയിൻ നിഗത്തിന്റെ വെയിൽ ഉടൻ ആമസോൺ പ്രൈമിൽ എത്തും
Veyil OTT Release : ആമസോൺ പ്രൈം വീഡിയോസിൽ ഏപ്രിൽ 15 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Kochi : ഷെയിൻ നിഗത്തിന്റെ പുതിയ ചിത്രം വെയിൽ ഉടൻ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യും. ആമസോൺ പ്രൈം വീഡിയോസിൽ ഏപ്രിൽ 15 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം ഫെബ്രുവരി 25 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. നവാഗതനായ ശരതാണ് വെയിൽ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ഷെയിൻ നിഗത്തിനെ കൂടാതെ ഷൈൻ ടോം ചാക്കോ, ജയിംസ് എലിയ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.
കൂടാതെ ചിത്രത്തിൽ നിരവധി പുതുമുഖതാരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. നവാഗതരായ ശ്രീരേഖ, സോനാ ഒളിക്കൽ, മെറിൻ ജോസ്, ഇമ്രാൻ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു. വെയിലിലെ പ്രകടനത്തിന് ശ്രീരേഖ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിരുന്നു. ചിത്രത്തിൽ സിദ്ധാർഥ് എന്ന കഥാപാത്രത്തെയാണ് ഷെയിൻ അവതരിപ്പിച്ചിരിക്കുന്നത്.
ജീവിതത്തിലെ പല പ്രതിസന്ധികളിലൂടെയും സാഹചര്യങ്ങളിലൂടെയും കടന്നു പോകുന്ന അമ്മയുടെയും രണ്ടു ആൺ മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. സിനിമയിൽ 6 ഗാനങ്ങൾ ആണ് ഉള്ളത്. തമിഴിൽ പ്രശസ്തനായ പ്രദീപ് കുമാർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രദീപിന്റെ ആദ്യ മലയാള ചിത്രമാണ് വെയിൽ.
ശരത് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സുധി കോപ്പ, ഗീതി സംഗീതിക, അനന്തു എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഗുഡ്‌വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഷാസ് മുഹമ്മദ്. എഡിറ്റിംഗ് പ്രവീൺ പ്രഭാകർ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.