Vicky Kaushal| താരത്തിൻറെ ആ ബൈക്കോടിക്കലും വിവാദം,കേസെടുക്കുമെന്ന് പോലീസ്
നമ്പർ പ്ലേറ്റിൻറെ യഥാർത്ഥ ഉടമ ഇൻഡോറിൽ വിക്കി കൗശലിനെതിരെ പരാതി നൽകി.
ഗംഭീരമായ ആ താര വിവാഹത്തിന് ശേഷം വിക്കി കൗശൽ വിവാദത്തിലായിരിക്കുകയാണ്. മറ്റൊന്നുമില്ല താരം നടത്തിയ ഒരു ബൈക്ക് യാത്രയാണ് കുഴപ്പത്തിലായത്.
ബൈക്കിൽ സാറാ അലി ഖാനൊപ്പമുള്ള വിക്കി കൗശലിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ചിത്രം താരത്തിന് നിയമപരമായ പ്രശ്‌നമുണ്ടാക്കി. ബൈക്കിലെ നമ്പർ പ്ലേറ്റ് വ്യാജമെന്നായിരുന്നു പരാതി. നമ്പർ പ്ലേറ്റിൻറെ യഥാർത്ഥ ഉടമ ഇൻഡോറിൽ വിക്കി കൗശലിനെതിരെ പരാതി നൽകി.
ബൈക്കിൽ ഉപയോഗിച്ച നമ്പർ പ്ലേറ്റ് തന്റേതാണെന്നും അനുമതിയില്ലാതെ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും പരാതിക്കാരൻ ആരോപിച്ചു. "സിനിമ സീക്വൻസിൽ ഉപയോഗിച്ചിരിക്കുന്ന വാഹന നമ്പർ എന്റേതാണെന്ന് വാർത്താ ഏജൻസിയായ എഎൻഐയോട് പരാതിക്കാരൻ പറഞ്ഞു,
ഫിലിം യൂണിറ്റിന് ഇത് അറിയാമോ എന്ന് എനിക്കറിയില്ല, പക്ഷേ ഇത് നിയമവിരുദ്ധമാണ്. അവർക്ക് അനുമതിയില്ലാതെ എന്റെ നമ്പർ പ്ലേറ്റ് ഉപയോഗിക്കാൻ കഴിയില്ല. ഞാൻ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ നടപടിയെടുക്കണം.
Also Read: Monster | ഡാൻസ് ചെയ്ത് ലക്കി സിംഗ്, മോൺസ്റ്ററിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു
അതേസമയം സിനിമാസംഘം ഇൻഡോറിൽ ഉണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. പരാതി ലഭിച്ചിട്ടുണ്ടെന്നും പോലീസ് അധികൃതർ അറിയിച്ചു. ചട്ട വിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കിലും നടപടി ഉണ്ടാവുമെന്നും പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...