അജിത്ത് നായകനാകുന്ന പുതിയ ചിത്രം 'വിഡാമുയര്‍ച്ചി'യിൽ തമന്നയും തൃഷയും പ്രധാന വേഷങ്ങളില്‍ എത്തുമെന്ന് റിപ്പോർട്ട്. 'വിഡാമുയര്‍ച്ചി'യിൽ അജിത്തിനൊപ്പം അര്‍ജുനും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യൂറോപ്പ് പര്യടനത്തിന് ശേഷമായിരിക്കും പുതിയ ചിത്രത്തില്‍ അജിത്ത് ജോയിൻ ചെയ്യുകയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

എച്ച് വിനോദ് സംവിധാനം ചെയ്ത തുനിവ് ആണ് അജിത്തിന്റേതായി പ്രദർശനത്തിനെത്തിയ ഏറ്റവും ഒടുവിലത്തെ ചിത്രം. മഞ്ജുവാര്യർ ആയിരുന്നു ചിത്രത്തിലെ നായിക. അജിത്-എച്ച് വിനോദ് കൂട്ടുകെട്ടിൽ കോളിവുഡിൽ എത്തിയ മൂന്നാമത്തെ ചിത്രമായിരുന്നു തുനിവ്. നേരത്തെ ഇരുവരും ചേർന്ന് വലിമൈ, ബോളിവുഡ് ചിത്രം പിങ്കിന്റെ റീമേക്കായ നേർക്കൊണ്ട പാർവൈ എന്നീ ഹിറ്റുകൾ സമ്മാനിച്ചിരുന്നു.


സീ സ്റ്റുഡിയോസും ബോണി കപൂറിന്റെ ബെയ് വ്യൂ പ്രോജക്ടും ചേർന്നാണ് തുനിവ് നിർമിച്ചത്. നീരവ് ഷായാണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളിൽ ലഭിച്ചത്. ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട പ്രമേയമായിരുന്നു ചിത്രം കൈകാര്യം ചെയ്തത്. സുപ്രീം സുന്ദറാണ് തുനിവിന്റെ ആക്ഷൻ കോറിയോഗ്രഫർ.


ALSO READ: Bazooka: 'ബസൂക്ക'യിൽ തന്റെ ഭാ​ഗം പൂർത്തിയാക്കി മമ്മൂട്ടി; ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത് വിവിധ ​ഗെറ്റപ്പുകളിൽ


അറ്റ്‍ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനാകുമെന്ന റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമയെ സംബന്ധിച്ച് ചര്‍ച്ചകൾ നടത്തിയെന്ന വാര്‍ത്തയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.