Viduthalai Movie: ക്രൈം ത്രില്ലറുമായി വെട്രിമാരൻ, നായകൻ വിജയ് സേതുപതി; `വിടുതലൈ` പോസ്റ്റർ
വിജയ് സേതുപതിയുടെ വ്യത്യസ്തമായൊരു വേഷപ്പകർച്ചയായിരിക്കും ഈ ചിത്രത്തിൽ. ആര്‍ എസ് ഇര്‍ഫോടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ എല്‍റെഡ് കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
വിജയ് സേതുപതിയെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിടുതലൈ. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് വിടുതലൈ. ബി ജയമോഹന്‍റെ തുണൈവന്‍ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്. വെട്രിമാരന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. വിജയ് സേതുപതിയുടെ വ്യത്യസ്തമായൊരു വേഷപ്പകർച്ചയായിരിക്കും ഈ ചിത്രത്തിൽ. ആര്‍ എസ് ഇര്‍ഫോടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ എല്‍റെഡ് കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്‍റ് മൂവീസ് ആണ് ചിത്രത്തിന്‍റെ വിതരണം. വിജയ് സേതുപതിയുടെയും നടൻ സൂരിയുടെയും ക്യാരക്ടർ പോസ്റ്ററുകളും പുറത്തിറക്കി.
ഗൌതം വസുദേവ് മേനോന്‍, ഭവാനി ശ്രീ, പ്രകാശ് രാജ്, രാജീവ് മേനോന്‍, ചേതന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആര്‍ വേല്‍രാജ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് ഇളയരാജയാണ്. രണ്ട് ഭാഗങ്ങളായാണ് ചിത്രം പ്രദർശനത്തിനെത്തുക. ആദ്യ ഭാഗത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായെന്നും രണ്ടാം ഭാഗത്തിന്റേത് 90 ശതമാനം പൂര്‍ത്തിയായെന്നും റിപ്പോർട്ടുണ്ട്.
Mei Hoom Moosa: 'മേ ഹൂം മൂസ' ഉടൻ പ്രേക്ഷകരിലേക്ക്; റിലീസ് പ്രഖ്യാപിച്ചു, പുതിയ പോസ്റ്റർ പങ്കുവെച്ച് സുരേഷ് ഗോപി
സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് മേ ഹൂം മൂസ. ചിത്രം സെപ്റ്റംബർ 30ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്ററും റിലീസ് ചെയ്തു. ബീഡി വലിച്ച് നിൽക്കുന്ന സുരേഷ് ഗോപിയെ പോസ്റ്ററിൽ കാണാം. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മേ ഹൂം മൂസ. സുരേഷ് ഗോപി തന്നെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. മേ ഹൂം മൂസ ഉടൻ പ്രേക്ഷകരിലേക്ക് എത്തും. പുതിയ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുക എന്ന് കുറിച്ച് കൊണ്ടാണ് സുരേഷ് ഗോപി പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. സംവിധായകൻ ജിബു ജേക്കബും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.
ചിത്രത്തിൽ സുരേഷ് ഗോപി ഒരു ആർമിക്കാരന്റെ വേഷമാണ് ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റർ ഈ മാസം ആദ്യം പുറത്തുവിട്ടിരുന്നു. സൈജു കുറുപ്പ്, ശ്രിൻഡ, ഹരീഷ് കണാരൻ, പൂനം ബജ്വ എന്നിവരെയും പോസ്റ്ററിൽ കാണാം. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ വിവരം നേരത്തെ അണിയറക്കാർ അറിയിച്ചിരുന്നു. എഴുപത്തിയഞ്ച് ദിവസത്തോളമാണ് ചിത്രീകരണം ഉണ്ടായിരുന്നത്. ചിത്രത്തിലെ പുറത്തിറങ്ങിയ ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു.
Also Read: Yashoda Movie: സമാന്ത നായികയാകുന്ന യശോദയുടെ പുതിയ പോസ്റ്റർ; ടീസർ ഉടനെത്തും
കാർഗിൽ, വാഗാ ബോർഡർ, പൂഞ്ച്, ഡൽഹി, ജയ്പ്പൂർ എന്നിവടങ്ങളിൽ ചിത്രീകരണം ഉണ്ടായിരുന്നു. കേരളത്തിൽ പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായിട്ടാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്. പാപ്പന്റെ വിജയത്തിന് പിന്നാലെയുള്ള പ്രഖ്യാപനമായത് കൊണ്ട് മേ ഹും മൂസ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. മൂസ എന്ന സുരേഷ് ഗോപിയുടെ കഥാപാത്രം നമ്മുടെ നാടിൻ്റെ പ്രതീകമാണ്. ഇന്ത്യൻ സമൂഹം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ഒരു ക്ലീൻ എന്റർടെയ്നർ ആയിട്ടാണ് ജിബു ജേക്കബ് ,സിനിമ അവതരിപ്പിക്കുന്നത്. കോൺഫിഡൻ്റ് ഗ്രൂപ്പ്, തോമസ് തിരുവല്ലാ ഫിലിംസ് എന്നീ ബാനറുകളിൽ ഡോ.സി.ജെ.റോയ്, തോമസ് തിരുവല്ല എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...