വടചെന്നൈ, അസുരൻ എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം സൂരിയെയും വിജയ് സേതുപതിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രം 'വിടുതലൈ'യുടെ ട്രെയിലർ പുറത്തിറങ്ങി. തമിഴിൽ കോമഡി വേഷങ്ങൾ കൈകാര്യം ചെയ്യുന്ന സൂരി നായക കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ വിജയ് സേതുപതി നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പോലീസ് ഡ്രാമയും അതിനോടൊപ്പം തമിഴ് നാട്ടിലെ ഗ്രാമയോരങ്ങളിൽ നടന്നിട്ടുള്ള പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. രണ്ട് ഭാഗങ്ങളിലായിട്ടാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ആദ്യ ഭാഗത്തിന്റെ ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആർഎസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വി മണികണ്ഠനാണ് സഹനിർമാതവ്. വിജയ് സേതുപതി - സൂരി എന്നിവർക്ക് പുറമെ വിടുതലൈയിൽ വമ്പൻ  താരനിര തന്നെയുണ്ട്. ഭവാനി ശ്രീ, പ്രകാശ് രാജ്, ഗൗതം വാസുദേവ് ​​മേനോൻ, രാജീവ് മേനോൻ, ചേതൻ തുടങ്ങി നിരവധി പ്രമുഖ അഭിനേതാക്കളും ഈ ചിത്രത്തിന്റെ ഭാഗമാണ്.


ALSO READ : Thuramukham Movie : അവസാനം തുറമുഖം തിയറ്ററുകളിലേക്ക്; ചിത്രത്തിന്റെ ടീസർ പുറത്ത്



ഇളയരാജയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. സുകയും യുഗ ഭാരതിയും ചേർന്നാണ് ഇളയരാജയുടെ സംഗീതത്തിന് വരികൾ ഒരുക്കിയിരിക്കുന്നത്. ഇതാദ്യമായാണ് വെട്രിമാരൻ ചിത്രത്തിന് ഇളയരാജ സംഗീതം നൽകുന്നത്. ജയമേഹനാണ് വിടുതലൈയുടെ കഥ എഴുതിയിരിക്കുന്നത്. വേല്‍രാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പീറ്റർ ഹെയ്നും സ്റ്റൺ ശിവയും ചേർന്നാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. എഡിറ്റർ-ആർ രാമർ, കല-ജാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.