Viduthalai: വെട്രിമാരൻ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം `വിടുതലൈ-ഭാഗം 1` സീ5-ൽ റിലീസ് ചെയ്തു
Viduthalai Part 1: പോലീസ് ക്രൂരതയ്ക്ക് പിന്നിലെ നൈതികതയെ ഏറ്റവും അസ്വസ്ഥമായ, പതറാത്ത രീതിയിൽ വിടുതലൈ ചോദ്യം ചെയ്യുന്നു. പോലീസ് ക്രൂരതകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനു പുറമേ, 1990 കളിലെ തമിഴ്നാട്ടിലെ രാഷ്ട്രീയ അവസ്ഥയും ചിത്രം ചർച്ച ചെയ്യുന്നു.
സൂരിയെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്ത തമിഴ് ചിത്രം വിടുതലൈ പാർട്ട്-1 സീ5ൽ സ്ട്രീമിങ് ആരംഭിച്ചു. ഒരു വെട്രിമാരൻ ചിത്രമെന്നതിനൊപ്പം ഹാസ്യനടനായ സൂരി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും 'വിടുതലൈ'യുടെ പ്രത്യേകതയാണ്. മക്കൾ സെൽവൻ വിജയ് സേതുപതി, ഗൗതം വാസുദേവ് മേനോൻ, ഭവാനി ശ്രീ, രാജീവ് മേനോൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
മക്കൾ പടയെ തുരത്താൻ നിയോഗിക്കപ്പെട്ട പ്രത്യേക പോലീസ് സംഘത്തിലേക്ക് പുതിയതായി ചേരാനെത്തിയ കുമരേശൻ (സൂരി) എന്ന കഥാപാത്രം വളരെ മികച്ച രീതിയിൽ ആണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. പച്ചയായ മനുഷ്യരുടെ ജീവിതം അതുപോലെ വെള്ളിത്തിരയിലെത്തിക്കുന്ന സംവിധായകൻ്റെ ചിത്രങ്ങൾക്ക് ശക്തമായ രാഷ്ട്രീയ വീക്ഷണവും ഉണ്ടാകാറുണ്ട്. അതിൽ നിന്നും വ്യതിചലിക്കാത്ത സ്വഭാവമാണ് 'വിടുതലൈ'യും പ്രകടിപ്പിക്കുന്നത്.
പോലീസ് ക്രൂരതയ്ക്ക് പിന്നിലെ നൈതികതയെ ഏറ്റവും അസ്വസ്ഥമായ, പതറാത്ത രീതിയിൽ വിടുതലൈ ചോദ്യം ചെയ്യുന്നു. പോലീസ് ക്രൂരതകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനു പുറമേ, 1990 കളിലെ തമിഴ്നാട്ടിലെ രാഷ്ട്രീയ അവസ്ഥയും കഥ ചർച്ച ചെയ്യുന്നു. ജയമോഹൻ എഴുതിയ 'തുണൈവൻ' എന്ന ചെറുകഥയെയാണ് വെട്രിമാരൻ 'വിടുതലൈ'യായി വളർത്തിയത്. ശക്തമായ തിരക്കഥയാണ് സംവിധായകൻ ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്.
വിടുതലൈ ഭാഗം 1 ഈ വർഷത്തെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നാണ്. ഈ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ വേൾഡ് ഡിജിറ്റൽ പ്രീമിയർ സീ5-ൽ മാത്രമായി അവതരിപ്പിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് സീ5 ഇന്ത്യയുടെ ചീഫ് ബിസിനസ് ഓഫീസർ മനീഷ് കൽറ പറയുന്നു. ബോക്സ് ഓഫീസിലെ ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം, മികച്ച ഹോം ഒടിടി പ്ലാറ്റ്ഫോമായ സീ5 വഴി ഡയറക്ടേഴ്സ് കട്ട് ഓഫ് വിടുതലൈ നിങ്ങളുടെ സ്ക്രീനുകളിൽ എത്തിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും കൽറ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...