Viduthalai part 2: വീര്യവും സ്നേഹവും ചേർന്ന പുതിയ അദ്ധ്യായം; വിടുതലൈ പാർട്ട് 2 ഫസ്റ്റ് ലുക്ക് പോസ്റ്റർ
Viduthalai part 2 first look poster: വിടുതലൈ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഫസ്റ്റ് ലുക്കായി രണ്ട് പോസ്റ്ററുകളാണ് റിലീസ് ചെയ്തത്.
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും അംഗീകാരങ്ങളും കരസ്ഥമാക്കി ഭാഷാ ഭേദമന്യേ ഗംഭീര വിജയം തിയേറ്ററിൽ കരസ്ഥമാക്കിയ വിടുതലൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. വിടുതലൈ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഫസ്റ്റ് ലുക്കായി രണ്ട് പോസ്റ്ററുകളാണ് റിലീസ് ചെയ്തത്.
വെട്രിമാരൻ സംവിധാനം ചെയ്യുന്ന വിടുതലൈ രണ്ടാം ഭാഗത്തിൽ വിജയ് സേതുപതി, സൂരി, മഞ്ജു വാര്യർ, അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാന താരങ്ങൾ. ആർ എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമിക്കുന്നത്.
ALSO READ: നിവിൻ പോളിയുടെ ഹബീബി ഡ്രിപ് എത്തുന്നു; സോങ് ടീസർ പുറത്തിറക്കി
ഇളയരാജയാണ് വിടുതലൈ പാർട്ട് 2ന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വിടുതലൈ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിന്റെ അവസാനഘട്ട ജോലികൾ നടക്കുകയാണെന്നും ഉടൻ ചിത്രീകരണം പൂർത്തിയാകുമെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി. വിടുതലൈ പാർട്ട് 2ന്റെ ഡിഒപിപി ആർ. വേൽരാജാണ്.
കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് ജാക്കി. രാമർ ആണ് ചിത്രത്തിന്റെ എഡിറ്റർ. കോസ്റ്റ്യൂം ഡിസൈനർ: ഉത്തര മേനോൻ, സ്റ്റണ്ട്സ് : പീറ്റർ ഹെയ്ൻ, സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ: ടി. ഉദയകുമാർ, വിഎഫ്എക്സ്: ആർ ഹരിഹരസുദൻ, പിആർഒ: പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.