സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ പുതിയ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. അജിത്തിനെ നായകനാക്കി നിശ്ചയിച്ചിരുന്ന പടം മുടങ്ങിയതിന് പിന്നാലെ വിഘ്നേശ് അടുത്ത ചിത്രത്തിലേക്ക് കടന്നിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ നയന്‍താര ഇല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബോളിവുഡ് താരം ജാൻവി കപൂർ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണെന്ന വാർത്തകളും പുറത്ത് വന്നിരുന്നു. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാകും ജാൻവിയുടെ തമിഴ് അരങ്ങേറ്റമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

കമല്‍ഹാസന്‍റെ രാജ്കമല്‍ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ആദ്യം നയൻതാരയെയാണ് നായികയായി തീരുമാനിച്ചിരുന്നത്. എന്നാൽ, താരത്തിന്റെ ഉയർന്ന പ്രതിഫലവും അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളുടെ പരാജയവുമാണ് നിര്‍മാതാക്കളെ മറ്റൊരു നായികയെ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. നയന്‍താരയോ വിഘ്നേശ് ശിവനോ ഇക്കാര്യങ്ങളിൽ ഔദ്യോ​ഗിക പ്രതികരണം നടത്തിയിട്ടില്ല. അതേസമയം, ജൂനിയർ എൻടിആറിനൊപ്പം ജാൻവി തന്റെ ആദ്യ തെലുങ്ക് ചിത്രമായ ദേവരയുടെ ജോലികൾ ആരംഭിച്ചു കഴിഞ്ഞു.


ALSO READ: BTS Story: പാട്ടിന്റെ സൈന്യത്തെ സൃഷ്ടിച്ച ബിടിഎസ്; പത്ത് വർഷത്തെ യാത്ര... പുതിയ വെളിപ്പെടുത്തലുകൾ


ജാൻവി കപൂറിന്റെ വരുൺ ധവാനുമൊത്തുള്ള ബവൽ റിലീസിന് തയ്യാറെടുക്കുകയാണ്. അജിത്ത് ചിത്രം നഷ്ടപ്പെട്ടതിന് പിന്നാലെ ലവ് ടുഡേ ഫെയിം പ്രദീപ് രംഗനാഥനെ നായകനാക്കി വിഘ്നേഷ് ശിവൻ പുതിയ സിനിമ ഒരുക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. തെന്നിന്ത്യൻ ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കാനുള്ള തന്റെ ഇഷ്ടവും ആഗ്രഹവും പ്രകടിപ്പിച്ച ജാൻവി കപൂർ, ഇത് തനിക്ക് ഒരു സ്വപ്ന സാക്ഷാത്കാരമാകുമെന്ന് നേരത്തെ പറഞ്ഞിരുന്നു. തമിഴ് അരങ്ങേറ്റത്തിന്റെ കൃത്യമായ വിവരങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ടോളിവുഡിലേക്കുള്ള അവളുടെ ചുവടുവെപ്പിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.


വരുൺ ധവാൻ നായകനാകുന്ന ജാൻവി കപൂറിന്റെ അടുത്ത ചിത്രം ബവൽ ജൂലൈ 21 ന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും. അടുത്തിടെ പുറത്തിറങ്ങിയ ടീസറിന് പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഹോളോകോസ്റ്റിന്റെ പശ്ചാത്തലത്തിൽ ഒരു പ്രണയകഥയായി ചിത്രം ഒരുക്കിയതിന് സംവിധായകനെ ചിലർ വിമർശിച്ചു. ഗുൽഷൻ ദേവയ്യയ്‌ക്കൊപ്പം ഉലജ് എന്ന ചിത്രവും ജാൻവി കപൂർ ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ ലണ്ടനിൽ പൂർത്തിയായി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.