ഭിക്ഷക്കാരൻ 2, ലോകമെമ്പാടും ചിത്രം മെയ് 19ന് റിലീസിനെത്തും
ഭിക്ഷക്കാരൻ 2, വിജയ് ആന്‍റണി ഫിലിം കോർപറേഷന്‍റെ ബാനറിൽ ഫാത്തിമ വിജയ് ആന്‍റണി നിർമിക്കുന്ന ചിത്രത്തിന്‍റെ സംവിധാനവും അംഗീത സംവിധാനവും എഡിറ്റിംഗും നിർവഹിക്കുന്നത് വിജയ് ആന്‍റണിയാണ്.
ഭിക്ഷക്കാരൻ 2: വിജയ് ആന്‍റണി ചിത്രം ഭിക്ഷക്കാരൻ 2 ട്രെയിലറിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ഇതിനോടകം തന്നെ 3 മില്യൺ വ്യുസുമായി ട്രെയിലർ കുതിക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ 7 മില്യൺ വ്യുസാണ് എല്ലാ ഭാഷകളിലെയും ട്രെയിലറുകൾ ഒരുമിച്ച് നേടിയത്. വിജയ് ആന്‍റണിയുടെ സ്‌ക്രീൻ പ്രെസെൻസും ത്രില്ലിങ്ങ് ട്രെയിലറും ചിത്രത്തിന് വൻ ഹൈപ്പാണ് നൽകിയിരിക്കുന്നത്.
ചിത്രം മെയ് 19ന് റിലീസിനെത്തുമെന്ന് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വിജയ് ആന്‍റണി ഫിലിം കോർപറേഷന്‍റെ ബാനറിൽ ഫാത്തിമ വിജയ് ആന്‍റണി നിർമിക്കുന്ന ചിത്രത്തിന്‍റെ സംവിധാനവും അംഗീത സംവിധാനവും എഡിറ്റിംഗും നിർവഹിക്കുന്നത് വിജയ് ആന്‍റണിയാണ്.
വിജയ് ആന്‍റണി നായകനാകുമ്പോൾ കാവ്യാ താപ്പർ, ഡാറ്റോ രാധ രവി, വൈ ജി മഹേന്ദ്രൻ, മൻസൂർ അലി ഖാൻ, ഹരീഷ് പേരടി, ജോണ് വിജയ്, ദേവ് ഗിൽ, യോഗി ബാബു തുടങ്ങിയ വൻ തരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബികിലി, കോയിൽ സിലയെ എന്നീ ഗാനങ്ങൾ നിതിനോടകം തന്നെ വൻ പ്രശംസ നേടി മുന്നേറുകയാണ്. ഭിക്ഷക്കാരൻ ആദ്യ ഭാഗത്തോട് നീതി പുലർത്തുന്ന തരത്തിൽ ചിത്രത്തിന്‍റ രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ ബോക്സ് ഓഫീസിൽ വൻ നേട്ടങ്ങൾ കൊയ്യാൻ ഒരുങ്ങുകയാണ് ഭിക്ഷക്കാരൻ 2.
സ്റ്റാർ നെറ്റ് വർക്കാണ് ചിത്രത്തിന്‍റെ ഓൾ ഇന്ത്യ സാറ്റിലൈറ്റ് റൈറ്റ്‌സ് ആൻഡ് ഡിജിറ്റൽ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ലൈൻ പ്രൊഡ്യുസർ - സാന്ദ്ര ജോണ്സൻ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - നവീൻ കുമാർ, പ്രൊഡക്ഷൻ മാനേജർ - കൃഷ്ണപ്രഭു, ഛായാഗ്രഹണം - ഓം നാരായണൻ, ഡി ഐ - കൗശിക് കെ എസ് , എഡിറ്റർ - വിജയ് ആന്റണി, അസോസിയേറ്റ് എഡിറ്റർ - ദിവാകർ ഡെന്നിസ് , ആർട്ട് ഡയറക്ടർ - അരു സ്വാമി, മലയാളം സംഭാഷണ രചയിതാവ് - ജോളി ഷിബു, ലിറിക്‌സ്- നന്ദു ശശിധരൻ, ഡബ്ബിങ്ങ് ഡയറക്ടർ- ഷിബു കല്ലാർ, പി ആർ ഒ - ശബരി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...