വലിമൈ പിന്നിൽ; 100 കോടി ക്ലബിൽ കയറി ബീസ്റ്റ്, വിജയ് യുടെ അഞ്ചാമത്തെ ചിത്രം
അതേസമയം കേരളത്തിലടക്കം വിജയ് ആരാധകരെ ചിത്രം നിരാശപ്പെടുത്തിയെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ.
ചെന്നൈ: വിജയ് ചിത്രം ബീസ്റ്റ് 100 കോടി ക്ലബിലേക്ക്. തമിഴ്നാട്ടിലെ കഴിഞ്ഞ ദിവസത്തെ ഷോ കൂടി പൂർത്തിയാക്കിയതോടെയാണ് ചിത്രം 100 കോടി കളക്ഷൻ കവിഞ്ഞത്. തമിഴിൽ 100 കോടി നേടിയ അഞ്ചാമത്തെ വിജയ് ചിത്രം കൂടിയാണിത്. അജിത്തിൻറെ വലിമയെ പിന്നിലാക്കിയാണ് ബീസ്റ്റിൻറെ കുതിപ്പ്. അതേസമയം കേരളത്തിലടക്കം വിജയ് ആരാധകരെ ചിത്രം നിരാശപ്പെടുത്തിയെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ.
ചിത്രത്തിൻറെ ഇന്ത്യൻ ബോക്സോഫീസ് കളക്ഷൻ ഇങ്ങിനെ
ബുധൻ- Rs. 58.50 കോടി
വ്യാഴം - Rs. 24.25 കോടി
വെള്ളി- Rs. 18.50 കോടി
ശനി- Rs. 16.75 കോടി
ഞായർ- Rs 18 കോടി
തിങ്കൾ- Rs 5.25 കോടി
ചൊവ്വ - Rs 4 കോടി
കഴിഞ്ഞ ദിവസം മാത്രം തമിഴ്നാട്ടിൽ ആകെ 2.50-2.75 കോടി വരെയാണ് ചിത്രം നേടിയത്. ദക്ഷിണേന്ത്യയിൽ ഏറ്റവും കുറവ് കളക്ഷൻ ബീസ്റ്റിന് ലഭിച്ചത് കേരളത്തിൽ നിന്നാണ്. ഇതുവരെയുള്ള കണക്ക് പ്രകാരം 10.50 കോടിയാണ് ചിത്രത്തിൻറെ കേരളത്തിലെ കളക്ഷൻ. തമിഴ്നാട്ടിൽ -101 കോടിയും, ആന്ധ്രാപ്രദേശ്/ തെലുങ്കാന- 16.25 കോടി, കർണ്ണാടക -12.50 കോടി എന്നിവയാണ് മറ്റ് സംസ്ഥാനങ്ങളിലെ കളക്ഷൻ.
നെൽസൺ ദിലീപ് കുമാർ രചനയും സംവിധാനം നിർവ്വഹിച്ച ചിത്രം കഴിഞ്ഞ 13-നാണ് തീയ്യേറ്ററുകളിൽ റിലീസിന് എത്തിയത്. 150 കോടിയാണ് ചിത്രത്തിൻറെ ആകെ ബജറ്റ്. വീര രാഘവൻ എന്ന റോ എജൻറായാണ് വിജയ് ചിത്രത്തിൽ എത്തുന്നത്. പൂജ ഹെഗ്ഡേ, സെൽവ രാഘവൻ, ഷൈൻ ടോം ചാക്കോ, അപർണ ദാസ്, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...