കൊച്ചി : രൂപത്തിലും ഭാവത്തിലും പ്രേക്ഷകരെ ഞെട്ടിച്ച വിജയ് സേതുപതി ചിത്രം "ലാഭം", കേരളത്തിൽ സെപ്തംബർ 23ന് റിലീസിനെത്തുന്നു. ദേശീയ പുരസ്‌കാര ജേതാവ് ജാനനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്  വെങ്കടേശ്വര ഫിലിംസ്, ആർ.ജി ഫിലിംസ്, സാൻഹ ആർട്ട്സ് റിലീസ്, ജയം പിക്ച്ചേഴ്സ് എന്നിവർ ചേർന്നാണ്. ചിത്രത്തില്‍ വിജയ് സേതുപതി ഇരട്ട വേഷത്തിലാണ് എത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിജയ് സേതുപതിയും ശ്രുതി ഹസനും ഒന്നിക്കുന്ന “ലാഭം” ചിത്രത്തിൽ പാക്കിരിയെന്ന കര്‍ഷക നേതാവായും, ഒരു സോഷ്യല്‍ ആക്ടിവിസ്റ്റായുമാണ് വിജയ് സേതുപതി വേഷമിടുന്നത്. ശ്രീ രഞ്ജനി എന്ന സ്റ്റേജ് പെര്‍ഫോമറായാണ് ശ്രുതി ലാഭത്തില്‍ വേഷമിടുന്നത്. ജഗപതി ബാബു, സായ് ധന്‍ഷിക, കലൈരശന്‍, രമേഷ് തിലക്, പൃഥ്വി രാജന്‍, ഡാനിയല്‍ ആനി പോപ്, നിതിഷ് വീര, ജയ് വര്‍മന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. 


ALSO READ : Chattambi Movie TRailer : "കറിയ ഇറങ്ങിയിട്ടുണ്ട്"; ശ്രീനാഥ്‌ ഭാസി ചിത്രം ചട്ടമ്പിയുടെ ട്രെയ്‌ലറെത്തി



രാംജി ഛായാഗ്രഹണവും ഡി. ഇമ്മന്‍ സംഗീതവും നിര്‍വ്വഹിക്കുന്നു. വിജയ് സേതുപതിയും പി. അറമുഖകുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എന്‍. കല്യാണ കൃഷ്ണന്‍ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ എഡിറ്റിങ് എന്‍. ഗണേഷ് കുമാറാണ് നിര്‍വ്വഹിക്കുന്നത്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.


ഇയര്‍ക്കെ, പേരന്‍മെ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജാനനാഥന്‍. പുറമ്പോക്ക് എങ്കിറ പൊതുവുടമൈ എന്ന സിനിമയില്‍ ഇരുവരും മുമ്പ് ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.