തമിഴ് ചിത്രം ‘മഹാരാജ’യ്‌ക്കെതിരെ കോപ്പിയടി ആരോപണവുമായി നിർമ്മാതാവ് മരുതമുത്തു രം​ഗത്ത്. വിജയ് സേതുപതി ചിത്രത്തിന്റെ കഥ സംവിധായകനായ നിതുലൻ സ്വാമിനാഥൻ തന്റെ പക്കൽ നിന്നും മോഷ്ടിച്ചതാണെന്നായിരുന്നു മരുതമുത്തുവിന്റെ ആരോപണം. 2020ൽ തന്റെ അടുത്ത് വന്ന കഥയാണിത്. ഇത് പിന്നീട് ഒരു ഹ്രസ്വ ചിത്രം ചെയ്യാനായി നിതുലനെ ഏൽപ്പിച്ചുവെന്നും അത് അദ്ദേഹം ചെയ്തുവെന്നും മരുതമുത്തു പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

തുടർന്ന് 2022 മുതൽ അതിയാസം ഊട്ട് എന്ന പേരിൽ ഒരു മുഴുനീള ഫീച്ചർ ഫിലിം നിർമ്മിക്കാനായി ശബരി പിക്ച്ചേഴ്സുമായി കരാറിൽ ഏർപ്പെടുകയും ചെയ്തു. അതിനായി കെ എസ് രവികുമാർ, ചാർലി, അപ്പുകുട്ടി തുടങ്ങിയവരെ ഉൾപ്പെടുത്തി ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനിരിക്കെ മഴ കാരണം അത് മുടങ്ങിയെന്നും മരുതമുത്തു പറഞ്ഞു.


Also Read: Get Set Baby: ഉണ്ണി മുകുന്ദനും നിഖില വിമലും ഒന്നിക്കുന്ന ​'ഗെറ്റ് സെറ്റ് ബേബി'; ഫസ്റ്റ് ലുക്കെത്തി


 


ഈ ചിത്രം പല കാരണങ്ങൾ കൊണ്ടും ഷൂട്ടിങ് നടക്കാതിരിക്കുന്നതിനിടെയാണ് മഹാരാജ റിലീസ് ആകുന്നത്. സിനിമ കണ്ടവർ തന്റെ കഥയുമായി ചിത്രത്തിന് സാമ്യമുണ്ടെന്ന് പറഞ്ഞതിനെത്തുടർന്നാണ് താൻ ഈ ചിത്രം കാണുന്നതെന്നും അപ്പോഴാണ് അത് തന്റെ തന്നെ കഥയാണെന്ന് അറിഞ്ഞതെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. നിർമ്മാതാക്കളുടെ യൂണിയനിൽ പരാതി നൽകിയിട്ടുണ്ടെന്നും മരുതമുത്തു അറിയിച്ചു.


അത് കൂടാതെ തന്നെ പോലുള്ള ചെറുകിട നിർമ്മാതാക്കളെ സിനിമാ വ്യവസായ രംഗത്ത് നിലനിൽക്കാൻ അനുവദിക്കുന്നില്ലെന്നും തനിക്ക് നീതിവേണമെന്നും മരുതമുത്തു കൂട്ടിച്ചേർത്തു. തന്റെ വാദങ്ങൾക്കുള്ള തെളിവ് താൻ നിർമ്മിച്ച ഹ്രസ്വ ചിത്രമാണെന്നും മരുതമുത്തു ചൂണ്ടിക്കാട്ടി.


വിജയ് സേതുപതിയുടെ അൻപതാം ചിത്രമാണ് മഹാരാജ. തിയേറ്ററുകളിൽ വലിയ വിജയം നേടി മുന്നേറുകയാണ് ഈ ചിത്രം. കുരങ്ങു ബൊമ്മൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിതിലൻ സ്വാമിനാഥനാണ് ചിത്രത്തിന്റെ സംവിധായകൻ. പെൺകുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. വിജയ് സേതുപതി, അനുരാഗ് കശ്യപ്, മമത മോഹൻദാസ്, അഭിരാമി, ദിവ്യ ഭാരതി, നാട്ടി, സിംഗംപുലി, മുനീസ്‌കാന്ത്, മണികണ്ഠൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. നെറ്റ്ഫ്ലിക്സാണ് ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്. വൻ തുടയ്ക്കാൻ ഡീൽ നടന്നതെന്നാണ് റിപ്പോർട്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.