`വിജയാനന്ദ്` ചിത്രത്തിന്റെ ട്രെയിലർ വമ്പൻ ഹിറ്റ്; 1.5 കോടി പ്രേക്ഷകർ കണ്ട് കഴിഞ്ഞു; ഇന്ത്യയിൽ ട്രെൻഡിങ്ങ്
പാൻ ഇന്ത്യൻ റിലീസിനായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര റെസ്പോണ്സാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്
വിജയ് സങ്കേശ്വരിന്റെ ജീവിതകഥ പറയുന്ന 'വിജയാനന്ദ്' എന്ന ചിത്രം ഡിസംബർ 9 ന് പുറത്തിറങ്ങുമ്പോൾ പ്രേക്ഷകർ ഒരുപാട് ആക്ഷാംശയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ വമ്പൻ ഹിറ്റായി മാറി. യൂട്യൂബിൽ മാത്രം ഒന്നരക്കോടി ജനങ്ങളാണ് ട്രെയിലർ കണ്ടിരിക്കുന്നത്. പാൻ ഇന്ത്യൻ റിലീസിനായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര റെസ്പോണ്സാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഋഷിക ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഹാൽ ആർ ആണ് ടൈറ്റിൽ റോളിൽ എത്തുന്നത്.ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ നാല് ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിആർഎൽ ഫിലിംസിന്റെ നിർമ്മാണ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം.
വിജയാനന്തിന്റെ മകനായ ആനന്ദ് ഈ ചിത്രത്തെപ്പറ്റി പറഞ്ഞത് ഇങ്ങനെയായിരുന്നു ; “ഒരു ബയോപിക് നിർമ്മിക്കാനുള്ള അവകാശത്തിനായി നിരവധി ആളുകൾ ഞങ്ങളെ സമീപിച്ചിരുന്നു, എന്നാൽ ഋഷികയുടെയും നിഹാലിന്റെയും ആത്മാർത്ഥതയും, മികച്ച തിരക്കഥയും അത് ഞങ്ങളെ ഇതിലേക്ക് എത്തിച്ചത്. എന്റെ അച്ഛന്റെ ഇതുവരെയുള്ള യാത്രയോട് നീതി പുലർത്താൻ പറ്റിയ ആളുകളാണ് അവരെന്ന് ആനന്ദ് പറഞ്ഞു.
സംഗീതസംവിധായകൻ ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്, കീർത്തൻ പൂജാരിയും ഹേമന്തും ചേർന്ന് ഛായാഗ്രഹണവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ഭരത് ബൊപ്പണ്ണ, അനന്ത് നാഗ്, രവി ചന്ദ്രൻ, പ്രകാശ് ബെലവാടി, സിരി പ്രഹ്ലാദ്, വിനയ പ്രസാദ്, അർച്ചന കൊട്ടിഗെ, അനീഷ് കുരുവിള എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...