`അതെ ഞാനൊരു ബൈസെക്ഷ്വലാണ്` തൻ്റെ ലൈംഗികത വെളിപ്പെടുത്തി വികാസ് ഗുപ്ത
തൻ്റെ ലെെംഗികത വെളിപ്പെടുത്തി ടെലിവിഷൻ അവതാരകനും നിർമാതാവും തിരക്കഥാകൃത്തുമായ വികാസ് ഗുപ്ത. താനൊരു ബെെസെക്ഷ്വലാണെന്നും ലിംഗഭേദമില്ലാതെ ആളുകളുമായി പ്രണയത്തിലാകുമെന്ന് വികാസ് ഗുപത് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.
തൻ്റെ ലെെംഗികത വെളിപ്പെടുത്തി ടെലിവിഷൻ അവതാരകനും നിർമാതാവും തിരക്കഥാകൃത്തുമായ വികാസ് ഗുപ്ത. താനൊരു ബെെസെക്ഷ്വലാണെന്നും ലിംഗഭേദമില്ലാതെ ആളുകളുമായി പ്രണയത്തിലാകുമെന്ന് വികാസ് ഗുപത് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.
ഇത്രയും കാലം പുറത്ത് പറയാൻ ഭയമായിരുന്നു. എന്നാൽ ഇനിയങ്ങനെ ജീവിക്കാനാകില്ല. എന്റെ ലെെംഗികത തുറന്ന് പറയാൻ എന്നെ പ്രേരിപ്പിച്ച സുഹൃത്തുക്കൾക്ക് നന്ദി. ഇനിയും തന്നെ ഇതിന്റെ പേരിൽ ഭീഷണിപ്പെടുത്താനോ പരിഹസിക്കാനോ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദി ബിഗ്ബോസ്സിൽ വികാസ് ഗുപ്ത പങ്കെടുത്തിരുന്നു. അന്നും ഒരുപാട് വിമർശനങ്ങളും വിവാദങ്ങളും വികാസിന് നേരിടേണ്ടി വന്നിരുന്നു. നിരവധി പേർ വികസിന്റെ ലൈംഗികതയെ ചോദ്യം ചെയ്യുകയും കളിയാക്കുകയും ചെയ്തിരുന്നു.
Also Read: 'അവളുടെ ഇംഗ്ലീഷ് എന്നേക്കാൾ ഭേദമാണ്', അല്ലിമോളുടെ കുറിപ്പിനെ കുറിച്ച് പൃഥ്വി
മുൻപ് ഒരു സീരിയൽ സീരിയൽ താരമായ യുവാവുമായി വികാസ് പ്രണയത്തിലാവുകയും പിന്നീട് തമ്മിൽ ബ്രേക്ക്അപ്പ് ആയതിനുശേഷം താരം വികാസിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു.
ഡെറാഡൂൺ സ്വദേശിയായ വികാസ് ഗുപത് 2005 മുതൽ ടെലിവിഷൻ രംഗത്ത് സജീവമാണ്. ഒട്ടേറെ സീരിയലുകൾക്ക് തിരക്കഥ ഒരുക്കുകയും നിർമിക്കുകയും ക്രിയേറ്റീവ് ഡയറക്ടറായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. പത്തിലേറെ ടെലിവിഷൻ സീരിയലുകളിൽ അവതാരകനായെത്തുകയും ചെയ്തിട്ടുണ്ട്. 2018-ൽ മികച്ച ടെലിവിഷൻ അവതാരകനുള്ള ലയൺ ഗോൾഡ് പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി.